Image

ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ധര്‍മ്മം- ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള മുന്നേറുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2011
ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ധര്‍മ്മം- ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള മുന്നേറുന്നു
ന്യൂയോര്‍ക്ക്‌: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ മികച്ച മാതൃകയായി ലോംഗ്‌ ഐലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന `ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള'യുടെ പതിനാറാമത്‌ ഫണ്ട്‌ റൈസിംഗ്‌ ഡിന്നറും എന്റര്‍ടൈന്‍മെന്റ്‌സ്‌ പ്രോഗ്രാമുകളും ഗ്ലെന്‍ ഓക്‌സ്‌ ഓഡിറ്റോറിയത്തില്‍ വിജയകരമായി നടന്നു.

വൈകുന്നേരം 6 മണിക്ക്‌ ലാലി കളപ്പുരയ്‌ക്കല്‍, ഷെര്‍ളി സെബാസ്റ്റ്യന്‍ എന്നിവരുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു. പബ്ലിക്‌ മീറ്റിംഗില്‍ ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രസിഡന്റ്‌ ജോണ്‍സണ്‍ മൂഴയില്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും ഈ സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവരിക്കുകയും ചെയ്‌തു. `പലതുള്ളി പെരുവെള്ളം' എന്നു പറയുന്നതുപോലെ നിങ്ങള്‍ ഓരോരുത്തരുടേയും കൊച്ചുകൊച്ചു സംഭാവനകള്‍ കൊണ്ട്‌ ഈവര്‍ഷം ഞങ്ങള്‍ക്ക്‌ ഒരു അനാഥാലയത്തിന്‌ ഒരു സ്‌കൂള്‍ ബസ്‌ വാങ്ങി നല്‍കുവാന്‍ സാധിച്ചു. ഉദാരമതികളായ സ്‌പോണ്‍സേഴ്‌സ്‌ ആണ്‌ ഈ സംഘടനയുടെ വിജയത്തിന്‌ പിന്നിലെന്ന്‌ അദ്ദേഹം അനുസ്‌മരിക്കുകയുണ്ടായി.

നിക്ഷിപ്‌ത താത്‌പര്യങ്ങളോ, ലാഭേച്ഛയോ ഒന്നുമില്ലാതെയുള്ള നിഷ്‌കാമകര്‍മ്മം അനുഷ്‌ഠിക്കുക ദൗത്യമായി തന്നെ ഞങ്ങള്‍ കരുതുന്നു എന്ന്‌ ജോണ്‍സണ്‍ മൂഴയില്‍ പറഞ്ഞു.

ലാലി കളപ്പുരയ്‌ക്കല്‍ വിശിഷ്‌ടാതിഥികളെ സദസ്സന്‌ പരിചയപ്പെടുത്തി. വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന റോക്ക്‌ലാന്റ്‌ കൗണ്ടിയില്‍ ലെജിസ്ലേച്ചര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി ആനി പോള്‍, ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രാകീര്‍ത്തിച്ചു. നമ്മയുടെ വിജയരഹസ്യം കഠിനാധ്വാനവും, പാസ്സീവ്‌ തിങ്കിംഗും ആണെന്ന്‌ എല്ലാവരേയും ഒരിക്കല്‍കൂടി ഓര്‍മിപ്പിച്ചു. തദവസരത്തില്‍ തന്റെ വിജയത്തിനായി നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ചെയ്‌തുതന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്‌തു.

തന്റെ പ്രസംഗത്തില്‍ ലാലി കളപ്പുരയ്‌ക്കല്‍ `ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ദൗത്യം' എന്ന നന്മയുടെ മുദ്രാവാക്യം ഉള്‍ക്കൊണ്ടുകൊണ്ട്‌ കാരുണ്യത്തിലൂടെയും സ്‌നേഹ സഹകരണത്തിലൂടെയും ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള മുന്നേറുന്നുവെന്നും, നാളുകള്‍ കൊഴിയുമ്പോള്‍ നന്മയേറുന്നവരുടെ ഒരു വലിയ കൂട്ടായ്‌മ കെട്ടിപ്പെടുക്കുവാന്‍ നമ്മള്‍ക്ക്‌ കഴിയണമെന്നും അറിയിച്ചു. ഇനിയും ഏറെ നമ്മള്‍ക്ക്‌ മുന്നോട്ടുപോകണം. ഇതൊരു കൈത്തിരി മാത്രമാണ്‌. അനേകര്‍ക്ക്‌ പ്രകാശം പരത്തുന്ന ഒരു വലിയ തീജ്വാലയായി ഇതിനെ മാറ്റണം. അതിന്‌ നിങ്ങള്‍ ഏവരുടേയും സഹായ സഹകരണങ്ങള്‍ ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സിന്‌ ഉണ്ടാകണമെന്ന്‌ അപേക്ഷിച്ചു. എല്ലാ സമൂഹ്യ-സാംസ്‌കാരിക സംഘടനകളും, ദേശീയ സംഘടനകളും, എല്ലാ മീഡിയ പ്രവര്‍ത്തകരും ഇതിന്റെ വിജയത്തിന്‌ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന്‌ അനുസ്‌മരിക്കുകയും അതിനുള്ള കൃതജ്ഞത അറിയിക്കുകയും ചെയ്‌തു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാന മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ബോര്‍ഡ്‌ ട്രസ്റ്റിയുമായ പോള്‍ കറുകപ്പള്ളില്‍, മലയാളം പത്രം എഡിറ്റര്‍ ജോര്‍ജ്‌ ജോസഫ്‌, ഇന്ത്യാ പ്രസ്‌ ക്ലബ്‌ പ്രസിഡന്റും സംഗമം എഡിറ്ററുമായ റജി ജോസഫ്‌. വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജയകൃഷ്‌ണന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ എസ്‌.എം.സി.സി പ്രസിഡന്റ്‌ പോള്‍ കൂള, കേരളാ സെന്റര്‍ പ്രസിഡന്റ്‌ തമ്പി തലപ്പള്ളില്‍, ലിംകാ പ്രസിഡന്റ്‌ ഈപ്പന്‍ കോട്ടുപ്പള്ളി, കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌ സണ്ണി പണിക്കര്‍, ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബോബന്‍ തോട്ടം, ലിംകാ ട്രഷറര്‍ ബേബി കുര്യാക്കോസ്‌, സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോണ്‍ സി. വര്‍ഗീസ്‌, സാഹിത്യകാരിയും സമൂഹ്യ പ്രവര്‍ത്തകയുമായ സരോജ വര്‍ഗീസ്‌, കൈരളി ടിവി ഡയറക്‌ടര്‍ ജോസ്‌ കാടാപുറം, മലയാളം ടിവി ഡയറക്‌ടര്‍ സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കള്‍ച്ചറല്‍ പ്രോഗ്രാമില്‍ നൂപുര സ്‌കൂള്‍ ഓഫ്‌ ഡാന്‍സിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകളും, ജോയല്‍ കളപ്പുരയ്‌ക്കലിന്റെ നേതൃത്വത്തില്‍ സ്റ്റേജ്‌ ഷോകളിലൂടെ യുവതലമുറയുടെ മനംകവര്‍ന്ന ചടുല നൃത്തച്ചുവടുകള്‍ കാണികളെ ഹരം പിടിപ്പിച്ചു. ന്യൂയോര്‍ക്ക്‌ പൂജ ആര്‍ട്‌സിന്റെ ആക്ഷേപഹാസ്യ നാടകം `എന്റെ രാജ്യം' കാണികളെ ഒരുപോലെ ചിന്തിപ്പിക്കുകയും പൊട്ടിച്ചിരിയുടെ ലോകത്തേക്ക്‌ നയിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടന്ന ഗാനമേളയില്‍ ന്യൂയോര്‍ക്കിലെ പ്രശസ്‌ത ഗായകനായ അലക്‌സ്‌ മണലേല്‍, യുവഗായകരായ എമി ജോര്‍ജ്‌, ആല്‍വിന്‍ ജോര്‍ജ്‌, അനിതാ ജോര്‍ജ്‌, ക്രിസ്റ്റി തോമസ്‌ എന്നിവര്‍ ഇമ്പകരമായ ഗാനങ്ങള്‍ ആലപിച്ച്‌ പ്രോഗ്രാമിന്‌ മാറ്റുകൂട്ടി.

ലാന്‍സ്‌ ആന്റണി, ജെസ്‌ലിന്‍ ജോബ്‌, ജെവിന്‍ മഠത്തിക്കുന്നേല്‍ എന്നിവര്‍ എം.സിമാരായിരുന്നു. സെബാസ്റ്റ്യന്‍ തോമസ്‌ ശബ്‌ദവും, വെളിച്ചവും നിയന്ത്രിച്ചു. ജെസ്സി അഗസ്റ്റിന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. മാത്തച്ചന്‍ മഞ്ചേരി, ആന്റണി മാത്യു എന്നിവര്‍ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്‌തു. ഹെഡ്‌ജ്‌ ബ്രോക്കേജ്‌ ഇന്‍കിന്റെ സജി പ്രോഗ്രാമിന്റെ മെഗാ സ്‌പോണ്‍സറായിരുന്നു. ജയിംസ്‌ തോമസ്‌, മാത്യു സിറിയക്‌, രാമചന്ദ്ര പണിക്കര്‍, അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍, അബ്രഹാം ജോസഫ്‌ എന്നിവര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കി. കൊട്ടീലിയന്‍ കേറ്റേഴ്‌സ്‌ ഒരുക്കിയ വിഭവസമൃദ്ധമായ ഡിന്നറോടുകൂടി ആഘോഷപരിപാടികള്‍ക്ക്‌ തിരശ്ശീല വീണു.

ഈ സംഘടനയുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക: ലാലി കളപ്പുരയ്‌ക്കല്‍, ജോസ്‌ മഠത്തിക്കുന്നേല്‍, ജോണ്‍സണ്‍ മൂഴയില്‍ 917 603 9224, 516 931 7866. രഞ്ചനി ലാല്‍ അറിയിച്ചതാണിത്‌.
ഐക്യം നമ്മുടെ ശക്തി, സഹായം നമ്മുടെ ധര്‍മ്മം- ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള മുന്നേറുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക