Image

മുല്ലപ്പെരിയാര്‍: രമേശ് ചെന്നിത്തല ഉപവസിക്കുന്നു

Published on 08 December, 2011
മുല്ലപ്പെരിയാര്‍: രമേശ് ചെന്നിത്തല ഉപവസിക്കുന്നു
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപവാസ സമരം തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകീട്ട് അഞ്ചുവരെയാണ് ഉപവാസം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നും നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി കുറയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇന്ത്യയുടെ മനസാക്ഷി ഉണര്‍ത്താനാണ് ഉപവാസം നടത്തുന്നത്. മുല്ലപ്പെരിയാറില്‍ നിരാഹാര സമരം നടത്തുന്ന നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വണ്ടിപ്പെരിയാറിലെ സമരപ്പന്തലില്‍ വ്യാഴാഴ്ച പി.സി.വിഷ്ണുനാഥ് എം.എല്‍.എ, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ.പി.ജയരാജന്‍ എന്നിവര്‍ ഉപവസിക്കും. അതിനിടെ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ എം.ഡി.എം.കെ നേതാവ് വൈകോ തേനിടൗണില്‍ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക