Image

ചിദംബരത്തിന് എതിരായ കേസ്: ഉന്നത ഉദ്യോഗസ്ഥരെ സാക്ഷികളാക്കും

Published on 08 December, 2011
ചിദംബരത്തിന് എതിരായ കേസ്: ഉന്നത ഉദ്യോഗസ്ഥരെ സാക്ഷികളാക്കും
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വിചാരണ കോടതി സാക്ഷികളായി വിസ്തരിക്കും. ആഭ്യന്തരമന്ത്രി പി.ചിദംബരത്തെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 2 ജി അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് തെളിയിക്കാന്‍ ഉദ്യോഗസ്ഥരെ സാക്ഷികളാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയുടെ മൊഴി ഡിസംബര്‍ 17 വിചാരണ കോടതി രേഖപ്പെടുത്തും

2 ജി സ്‌പെക്ട്രം വില നിര്‍ണ്ണയിച്ചതില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്‌ക്കെപ്പം മന്ത്രി പി ചിദംബരത്തിനും പങ്കുണ്ടെന്നതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അവകാശപ്പെട്ടിരുന്നു. ചിദംബരത്തിന്റെ പങ്ക് തെളിയിക്കാന്‍ സി.ബി.ഐ ജോയിന്‍ ഡയറക്ടര്‍, ധനകാര്യ മന്ത്രാലയ ജോയിന്‍ സെക്രട്ടറി എന്നിവരെ സാക്ഷികളായി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടു. 2 ജി അഴിമതിയില്‍ ചിദംബരത്തിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക