Image

ശ്വാസകോശ അര്‍ബുദം 20 വര്‍ഷത്തിലധികം മറഞ്ഞിരിക്കാം

Published on 11 October, 2014
 ശ്വാസകോശ അര്‍ബുദം 20 വര്‍ഷത്തിലധികം മറഞ്ഞിരിക്കാം

ലണ്ടന്‍: ശ്വാസകോശ കാന്‍സര്‍ 20 വര്‍ഷത്തിലധികം വരെ മനുഷ്യശരീരത്തില്‍ മറഞ്ഞുകിടക്കാമെന്ന് പുതിയ പഠനം. എന്നാല്‍, പിന്നീട് അതിശക്തമായ രോഗമായി മാറുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പുകവലിക്കാരെയും മുമ്പ് പുകവലിച്ചിരുന്നവരെയും ഒരിക്കലും പുകവലിക്കാത്തവരെയും ഉള്‍പ്പെടെ ഏഴു വിഭാഗക്കാരെ പഠനവിധേയമാക്കിയാണ് യുക്രെയ്‌നിലെ കാന്‍സര്‍ റിസര്‍ച് മേധാവി പ്രൊഫ. നിക് ജോണ്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഗവേഷണം നടത്തിയത്. സയന്‍സ് ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ അര്‍ബുദം ഉണ്ടാകാന്‍ കാരണമാകുന്ന ജനിതക വ്യതിയാനങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങളോളം പുതിയ രോഗമായിട്ടോ കൂടുതല്‍ ശക്തിപ്രാപിച്ച അവസ്ഥയിലോ ആയി മാറാന്‍ സാധ്യതകളേറെയാണെന്ന് ഗവേഷകള്‍ കണ്ടത്തെി. പിന്നീട് രോഗത്തിന്റെ ഓരോ ഘട്ടവും വളരെ വേഗത്തിലായിരിക്കും കടന്നുപോകുന്നത്. എത്രയും നേരത്തേയുള്ള രോഗനിര്‍ണയം അനിവാര്യമാണെന്ന് ഈ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. മൂന്നില്‍ രണ്ട് രോഗികളിലും രോഗം അതിന്റെ പൂര്‍ണാവസ്ഥയില്‍ എത്തുമ്പോഴാണ് തിരിച്ചറിയുന്നതെന്നും ചികിത്സ വിജയകരമാകുന്നില്ല എന്നും ഗവേഷകര്‍ പറഞ്ഞു. പുതിയ പല ചികിത്സാരീതികളും ഫലിക്കുന്നില്‌ളെന്നും ഗവേഷകര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക