Image

കേരളം,തമിഴ്‌നാട് പ്രാദേശിക വാദം ഉണ്ടാകരുത് : ഉമ്മന്‍ചാണ്ടി

Published on 08 December, 2011
കേരളം,തമിഴ്‌നാട് പ്രാദേശിക വാദം ഉണ്ടാകരുത് : ഉമ്മന്‍ചാണ്ടി
പാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം-തമിഴ്‌നാട് എന്ന പ്രാദേശിക വാദം യാതൊരു കാരണവശാലും ഉണ്ടാകരുതെന്നും ഇക്കാര്യത്തില്‍ കേരള മനസ് ജാഗരൂകരായിരിക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. പാലക്കാട് ഗവ.വിക്ടോറിയാ കോളേജ് ഗ്രൗണ്ടില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഏകമനസോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെളളവും ലഭ്യമാക്കിയുളള പരിഹാരമാണ് കേരളം ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.തമിഴ്‌നാടുമായി നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക്കയാണ് ലക്ഷ്യം. തമിഴ്‌നാടുമായി നമുക്ക് എന്നും നല്ല ബന്ധമാണ് അത് തുടരണം. അത് തുടരും. മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക