Image

അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്: നാലാഴ്ചയ്ക്കകം നടപ്പാക്കണം

Published on 08 December, 2011
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്: നാലാഴ്ചയ്ക്കകം നടപ്പാക്കണം
ന്യൂഡല്‍ഹി: വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നാലാഴ്ചയ്ക്കകം നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയ അധ്യക്ഷനായ ബഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചയ്ക്കകം ഇതുസംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാനങ്ങള്‍ നല്‍കണം. സമയ പരിധിക്കകം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ നേരിടേണ്ടി വരുമെന്നും ബഞ്ച് വ്യക്തമാക്കി.

ഓള്‍ ഇന്ത്യ ആന്റി ടെററിസ്റ്റ് ഫ്രണ്ട് ചെയര്‍മാന്‍ എം.എസ് ബിട്ട സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി സമയം നീട്ടി നല്‍കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക