Image

ജയില്‍ച്ചട്ട ലംഘനം: പിള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുമായി വി.എസ്. സുപ്രീംകോടതിയില്‍

Published on 08 December, 2011
ജയില്‍ച്ചട്ട ലംഘനം: പിള്ളയ്‌ക്കെതിരെ കൂടുതല്‍ തെളിവുമായി വി.എസ്. സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന പരാതിയില്‍ ബാലകൃഷ്ണപിള്ളക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കി. പിള്ളയുടെ മോചനം റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് വി.എസ്.സുപ്രീംകോടതിയില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിച്ചത്. പിള്ളയുടെ മോചനത്തിനെതിരെ വി.എസ്.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരക്കെയാണ് കൂടുതല്‍ തെളിവുകള്‍ നല്‍കിയത്.

മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച ഹൈടെക് സെല്‍ റിപ്പോര്‍ട്ട്, ജയില്‍ എഡിജിപിയുടെ റിപ്പോര്‍ട്ട്, പിള്ളയുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ എന്നിവ വി.എസ്. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ചികിത്സയ്ക്കായി പിള്ളയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ജയില്‍നിയമം പാലിക്കാതെയാണെന്നും വി.എസ്. നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജയില്‍വാസക്കാലത്തു പിള്ള ചട്ടം ലംഘിച്ചു ചാനല്‍ റിപ്പോര്‍ട്ടറുമായി സംസാരിച്ചതു വിവാദമായിരുന്നു. സംഭവത്തില്‍ കുറ്റക്കാരനെന്നു കണെ്ടത്തിയതിനെത്തുടര്‍ന്നു അദ്ദേഹത്തിനു നാലു ദിവസം അധികം തടവില്‍ കഴിയേണ്ടിയും വന്നു. ഇടമലയാര്‍ക്കേസുമായി ബന്ധപ്പെട്ടാണു ബാലകൃഷ്ണപിള്ളയെ സുപ്രീംകോടതി ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക