Image

ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2014
ജയ്‌ഹിന്ദ്‌ വാര്‍ത്ത കഥാ-കവിതാ മത്സരം: ഒക്ടോബര്‍ 31 വരെ നീട്ടി
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പ്രവാസി എഴുത്തുകാര്‍ക്കായി കഥാ, കവിതാ രചനാ മത്സരം നടത്തുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാരാണ്‌ വിധികര്‍ത്താക്കള്‍. സമ്മാനാര്‍ഹമായ സൃഷ്ടികള്‍ ജയ്‌ഹിന്ദ്‌ വാര്‍ത്തയില്‍ പ്രസിദ്ധീകരിക്കും. മലയാളത്തില്‍ എഴുതിയ കഥ/ കവിതകള്‍ പിഡിഎഫ്‌ ആയി news@jaihindvartha.com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31നു മുമ്പ്‌ അയയ്‌ക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ PH # 516 776 7061, E-Mail- news@jaihindvartha.com
Join WhatsApp News
വിദ്യാധരൻ 2014-10-13 19:36:56
രചനകൾ സ്വത:സർഗ്ഗമായിരിക്കണം. അല്ലാതെ മത്സരിപ്പിച്ചെഴുതിയാൽ വേഴാമ്പൽ മഴക്കായി ആകാശത്തേക്ക് നോക്കി ഇരിക്കുന്നതുപോലെ കവിതക്കും കഥക്കും ഉള്ള ആശയത്തിനായി കണ്ണും നട്ടിരിക്കാൻ തുടങ്ങും. തലേം വാലും ഇല്ലാതെ എന്തെങ്കിലും അവസാനം പടച്ചു വിടും പിന്നെ വായനക്കാരുടെ പാടായി. പിന്നെ എഴുത്തുകാർ എഴുത്തുകാരെ വിധിക്കുന്ന സമ്പ്രദായം നിറുത്തണം. അതിലും നല്ലത് ഒരു പാട്ടക്കകത്തിട്ടു കുലുക്കി ഒന്ന് രണ്ടു മൂന്നു എന്ന് നറുക്കെടുക്കുന്നതായിരിക്കും ഉത്തമം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക