Image

രാജ്യം ഉര്‍ജ്ജ സുരക്ഷ നേടിയില്ലെങ്കില്‍ വികസനം കൈവരിക്കാനാവില്ല: മന്ത്രി ജയ്‌പാല്‍ റെഡ്ഡി

Published on 08 December, 2011
രാജ്യം ഉര്‍ജ്ജ സുരക്ഷ നേടിയില്ലെങ്കില്‍ വികസനം കൈവരിക്കാനാവില്ല: മന്ത്രി ജയ്‌പാല്‍ റെഡ്ഡി
ദോഹ: രാജ്യം ഉര്‍ജ്ജ സുരക്ഷ നേടിയില്ലെങ്കില്‍ വികസനം കൈവരിക്കാനാവില്ലെന്ന്‌ കേന്ദ്ര പെട്രോളിയം മന്ത്രി എസ്‌. ജയ്‌പാല്‍ റെഡ്ഡി പറഞ്ഞു. ഊര്‍ജ സുരക്ഷാരംഗം ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സഹകരണം ശക്തിപ്പെടുത്തണമെന്നും ലോക പെട്രോളിയം കോണ്‍ഗ്രസില്‍ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു.

സാമ്പത്തികമാന്ദ്യം പല രാജ്യങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്‌. ഇതില്‍ നിന്ന്‌ കരകയറാന്‍ നീണ്ട സമയമെടുക്കും. ഉയര്‍ന്ന വളര്‍ച്ചാനിരക്ക്‌ നിലനിര്‍ത്തുമ്പോഴും ഊര്‍ജ ഉപഭോഗത്തില്‍ ലോകത്ത്‌ നാലാം സ്ഥാനത്താണ്‌ ഇന്ത്യ. ആഗോള വിപണിയിലെ എണ്ണവിലയും അതോടൊപ്പമുള്ള പണപ്പെരുപ്പവും സൃഷ്ടിക്കുന്ന അനിശ്ചിതത്വങ്ങള്‍ക്ക്‌ നടുവിലാണ്‌ രാജ്യം. പരസ്‌പര ആശ്രിതത്വവും വികസന നയങ്ങളും ചേര്‍ന്ന്‌ ഊര്‍ജ വിഭവങ്ങള്‍ക്ക്‌ മേല്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. പദ്ധതികളും ബഡ്‌ജറ്റുകളും തയാറാക്കുമ്പോള്‍ ഊര്‍ജ ബഡ്‌ജറ്റുകള്‍ കൂടി നാം കണക്കിലെടുക്കണം. അന്താരാഷ്ട്ര ഊര്‍ജ ഫോറം, ആസിയാന്‍, ജി20 സമ്മേളനങ്ങളില്‍ ഇന്ത്യ സജീവമായി പങ്കെടുക്കുന്നത്‌ ഊര്‍ജവിഷയങ്ങളില്‍ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക