Image

തൊണ്ടയാട് ബൈപ്പാസില്‍ ബസ്സപകടം; 40 പേര്‍ക്ക് പരിക്ക്‌

Published on 09 December, 2011
തൊണ്ടയാട് ബൈപ്പാസില്‍ ബസ്സപകടം; 40 പേര്‍ക്ക് പരിക്ക്‌
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നെല്ലിക്കോടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ പുന്നപ്ര സഹകരണ എന്‍ജിനിയറിങ് കോളേജില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക