Image

ഫിലാഡല്‍ഫിയായിലെ അപ്പര്‍ ഡാര്‍ബിയില്‍ പ്രസന്നാ കുറുപ്പ്(55) നിര്യാതയായി

സുധാ കര്‍ത്താ Published on 19 October, 2014
ഫിലാഡല്‍ഫിയായിലെ അപ്പര്‍ ഡാര്‍ബിയില്‍ പ്രസന്നാ കുറുപ്പ്(55)  നിര്യാതയായി
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയായില്‍ അപ്പര്‍ ഡാര്‍ബിയില്‍ താമസിച്ചിരുന്ന പ്രസന്നകുറുപ്പ്(55) നിര്യാതയായി. വസന്തകുമാര്‍ കുറുപ്പ്(സുകു)വാണ് ഭര്‍ത്താവ്. കേരളത്തില്‍ തിരുവല്ലക്കടുത്ത് കുട്ടൂരില്‍ കുറുപ്പം തോടത്താണ് നാട്ടിലെ സ്ഥലം.

സുനിതാ കുറുപ്പ് മകളും രോഹിത് വിജയ് മരുമകനുമാണ്. ശാരദാമണി നായര്‍, പരേതനായ രാധാ കൈമള്‍, പൊന്നമ്മ നായര്‍ സഹോദരിമാരും വാസുദേവ കുറുപ്പ്, വിജയാ കുറുപ്പ്, പരേതനായ രാമകൃഷ്ണകുറുപ്പ് സഹോദരുമാണ്.

അപ്പര്‍ ഡാബിയില്‍ 8401 വെസ്റ്റ് ചെസ്റ്റര്‍ പൈക്കിലുള്ള ഡോണ ഹ്യൂ ഫ്യൂണറല്‍ ഹോമില്‍ ചൊവ്വാഴ്ച ഒക്‌ടോബര്‍ 21ന് 5നും 7നും മിടക്കാണ് പൊതുദര്‍ശനം.

വാര്‍ത്ത അയച്ചത്: സുധാ കര്‍ത്താ


ഫിലാഡല്‍ഫിയായിലെ അപ്പര്‍ ഡാര്‍ബിയില്‍ പ്രസന്നാ കുറുപ്പ്(55)  നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക