Image

ഇന്ത്യന്‍ എന്‍ജിനീയറെ 18 മാസത്തെ ജയില്‍ ശിക്ഷക്കു ശേഷം നാടുകടത്തണം: ഫെഡറല്‍ കോര്‍ട്ട്

പി.പി.ചെറിയാന്‍ Published on 19 October, 2014
ഇന്ത്യന്‍ എന്‍ജിനീയറെ 18 മാസത്തെ ജയില്‍ ശിക്ഷക്കു ശേഷം നാടുകടത്തണം: ഫെഡറല്‍ കോര്‍ട്ട്
ന്യൂജേഴ്‌സി : ഇന്ത്യന്‍ എന്‍ജിനീയര്‍ കെറ്റന്‍കുമാര്‍(38) ട്രേയ്ഡ് സീക്രട്ട് ചോര്‍ത്തിയെന്ന കുറ്റത്തിന് ചാര്‍ജ്ജ് ചെയ്ത കേസ്സില്‍ പ്രതിയെ ട്രെന്റല്‍ ഫെഡറല്‍ കോടതി 18 മാസത്തെ ജയില്‍ ശിക്ഷക്കും ശിക്ഷ പൂര്‍ത്തിയാക്കിയതിനുശേഷം നാടുകടത്തുന്നതിനും ഉത്തരവായി. ഒക്‌ടോ.16നായിരുന്നു കോടതിവിധി പ്രഖ്യാപിച്ചത്.

ജൂണ്‍ 2013 മുതല്‍ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയുടെ ശിക്ഷയെകുറിച്ചുള്ള വിശദവിവരങ്ങള്‍ ഒക്‌ടോ.16 വ്യാഴാഴ്ച യു.എസ്. അറ്റോര്‍ണി പോള്‍ ജെ.ഫിഷ്മാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ന്യൂജേഴ്‌സി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബെക്ടന്‍ ഡിക്കിന്‍സണ്‍ ആന്റ് കമ്പനി(ബിഡി) എന്ന ലോക പ്രശ്‌സതമായ മെഡിക്കല്‍ ടെക്‌നോളജിയില്‍ 2004 മുതല്‍ 2011വരെ എന്‍ജിനീയറായി ജോലി ചെയ്ത കറ്റന്‍ കുമാര്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നും, കമ്പനി ഇമെയിലില്‍ നിന്നും സ്വന്തം ഇമെയിലിലേക്ക് രഹസ്യങ്ങള്‍ അയച്ചുവെന്നുമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.

എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ കെറ്റന്‍കുമാര്‍ ന്യൂജേഴ്‌സിയില്‍ താമസിച്ചിരുന്ന ഹോട്ടല്‍ റൂമും, വാടകയ്‌ക്കെടുത്ത കാറും പരിശോധിച്ച് രഹസ്യങ്ങള്‍ അടങ്ങിയ ഒരു ഹാര്‍ഡ് പിടികൂടിയിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി നിന്നിരുന്ന എന്‍ജിനീയരെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. കോടതി വിധിയെ തുടര്‍ന്ന് ജയിലിലടച്ചു.


ഇന്ത്യന്‍ എന്‍ജിനീയറെ 18 മാസത്തെ ജയില്‍ ശിക്ഷക്കു ശേഷം നാടുകടത്തണം: ഫെഡറല്‍ കോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക