Image

ടെക്‌സസ് വോട്ടര്‍ ഐ.ഡി. സുപ്രീം കോടതിയുടെ പൂര്‍ണ്ണ അംഗീകാരം

പി.പി.ചെറിയാന്‍ Published on 20 October, 2014
ടെക്‌സസ് വോട്ടര്‍ ഐ.ഡി. സുപ്രീം കോടതിയുടെ പൂര്‍ണ്ണ അംഗീകാരം
ഓസ്റ്റിന്‍ : നവംബറില്‍ നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ ടെക്‌സസ് സംസ്ഥാനത്തു വോട്ടര്‍ ഐഡി നിര്‍ബ്ബന്ധമാകുന്നതിന് സുപ്രീം കോടതിയുടെ പൂര്‍ണ്ണ അനുമതി. ഒക്‌ടോ.19 ശനിയാഴ്ച രാവിലെ അഞ്ചുമണിക്കാണ് കോടതി വിധി പുറത്തുവന്നത്.

കഴിഞ്ഞ ബുധനാഴ്ച ഫെഡറല്‍ കോടതി ടെക്‌സസ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കുന്നത് തടഞ്ഞുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന ഗവണ്‍മെന്റ് സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ അനുകൂലവിധി.

2011 ല്‍ ടെക്‌സസില്‍ നിലവില്‍ വന്ന് വോട്ടര്‍ ഐഡി നിയമമനുസരിച്ച് സമ്മിതിദാനാവകാശം ഉപയോഗിക്കണമെങ്കില്‍ ഫോട്ടോ പതിച്ച ടെക്‌സസ് ഡ്രൈവിങ്ങ് ലൈസെന്‍സോ, ഗണ്‍ ലൈസെന്‍സോ, മിലിട്ടറി ഐഡിയോ നിര്‍ബ്ബന്ധമാണെന്നും, കോളേജ് ഐഡിയോ, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡ്രൈവിങ്ങ് ലൈസന്‍സോ, അംഗീകരിക്കയില്ലെന്നും വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നു.

അര്‍ഹരായ ആയിരക്കണക്കിന് പൗരന്മാരെ വോട്ടു ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതാണ് ടെക്‌സസ് വോട്ടര്‍ ഐഡി നിയമമെന്ന് 6 പേജ് വരുന്ന വിയോജനകുറപ്പില്‍ ജസ്റ്റിസ് റൂത്ത് ബേഡര്‍ ജിന്‍സ് ബര്‍ഗ് രേഖപ്പെടുത്തി.  ആഫ്രിക്കന്‍-അമേരിക്കന്‍, ഹിസ്പാനിക്ക് ന്യൂനപക്ഷങ്ങളെയാണ് ഈ നിയമം പ്രതികൂലമായി ബാധിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കുകോട്ട എന്ന് അിറയപ്പെടുന്ന ടെക്‌സസ്സില്‍ വോട്ടര്‍ഐഡി നിയമത്തിന്റെ ഗുണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുതന്നെയാണ് ലഭിക്കുക. ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് ലഭിക്കുന്ന വോട്ടുകളില്‍ ഗണ്യമായ കുറവ് വോട്ടര്‍ ഐഡി നിര്‍ബന്ധമാക്കിയാല്‍ അനുഭവപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.


ടെക്‌സസ് വോട്ടര്‍ ഐ.ഡി. സുപ്രീം കോടതിയുടെ പൂര്‍ണ്ണ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക