Image

ആമസോണ്‍ 80,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും

പി.പി.ചെറിയാന്‍ Published on 20 October, 2014
  ആമസോണ്‍ 80,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും
ന്യൂയോര്‍ക്ക് : അടുത്തുവരുന്ന ക്രിസ്തുമസ് ഉള്‍പ്പെടെയുള്ള ഹോളിഡേ സീസനുകളില്‍ ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഓര്‍ഡറുകള്‍ യഥാസമയം സ്വീകരിക്കുന്നതിനും, ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിനുമുള്ള ഷിപ്പിങ്ങ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് രാജ്യത്താകമാനമുള്ള ഡിസ്ട്രിബ്യൂഷന്‍ സെന്ററുകളിലേക്ക് പുതിയതായി 80,000 താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് ആമസോണ്‍ സി.ഇ.ഒ. ഇന്നലെ(ഒക്‌ടോ.16ന്)നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.

പുതിയ വിതരണ കേന്ദ്രങ്ങള്‍ തുറന്നതിനാല്‍ കഴിഞ്ഞ വര്‍ഷം നിയമനം നല്‍കിയ 70,000 ജീവനക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം 14 ശതമാനം വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്.
അമേരിക്കയില്‍ ആകെ 50 വിതരണകേന്ദ്രങ്ങളാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. 132, 600 ഫുള്‍ടൈം, പാര്‍ട്ട്‌ടൈം ജീവനക്കാരുടെ സേവനമാണ് ലഭ്യമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താല്‍ക്കാലിക നിയമനം ലഭിച്ച പലര്‍ക്കും ഫുള്‍ടൈം നിയമനം നല്‍കിയിട്ടുണ്ടെന്നും, ഈ വര്‍ഷവും ഇതാവര്‍ത്തിക്കുമെന്നും ഇവര്‍ പറഞ്ഞു.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 616.9 ബില്യണ്‍ ഡോളറിന്റെ  റിട്ടെയ്ല്‍ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സി.ഇ.ഒ. കൂട്ടിച്ചേര്‍ത്തു.

തൊഴിലില്ലായ്മ ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ ഇത്രയും പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ആമസോണിന്റെ പ്രഖ്യാപനം തൊഴില്‍രഹിതരില്‍ പ്രതീക്ഷയുണര്‍ത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ amazon.com (ആമസോണ്‍.കോമില്‍) ലഭ്യമാണ്.


  ആമസോണ്‍ 80,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക