Image

കറാച്ചിയില്‍ സ്‌ഫോടനം: മൂന്ന് സൈനികര്‍ മരിച്ചു

Published on 09 December, 2011
കറാച്ചിയില്‍ സ്‌ഫോടനം: മൂന്ന് സൈനികര്‍ മരിച്ചു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെക്കന്‍ തുറമുഖ നഗരമായ കറാച്ചിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് അര്‍ധസൈനികര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. സഫൂറ ഗോധ് പ്രദേശത്ത് വെളളിയാഴ്ച രാവിലെ 7.25 നാണ് സ്‌ഫോടനം ഉണ്ടായത്. വഴിയരികിലെ മണ്‍കൂനയില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

സൈന്യത്തെ ലക്ഷ്യമാക്കിയാണ് സ്‌ഫോടനം നടത്തിയതെന്ന് കരുതുന്നു. പരിക്കേറ്റവരെ കറാച്ചിയിലെ സൈനിക ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തെഹരിക് ഇ താലിബാന്‍ പാകിസ്താനാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക