Image

വേള്‍ഡ്‌ മിഷന്‍ ഞായര്‍ കൊളംബസില്‍ ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 20 October, 2014
വേള്‍ഡ്‌ മിഷന്‍ ഞായര്‍ കൊളംബസില്‍ ആചരിച്ചു
ഒഹായോ: `വേള്‍ഡ്‌ മിഷന്‍ ഞായര്‍' സീറോ മലബാര്‍ കൊളംബസ്‌ സമൂഹം സമുചിതമായി കൊണ്ടാടി. വി. കുര്‍ബാന മധ്യേ സുവിശേഷം കടന്നുചെല്ലാത്ത രാജ്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കൂടാതെ ഓരോ വ്യക്തികള്‍ക്കും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന ഓരോ മിഷനറി വൈദീകരുടെ പേരുകള്‍ നല്‍കുകയും ഇവര്‍ക്കുവേണ്ടി ഒരുവര്‍ഷത്തേക്ക്‌ പ്രാര്‍ത്ഥനാ സഹായം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

തുടര്‍ന്ന്‌ `കൊളംബസ്‌ നസ്രാണി യൂത്തിന്റെ' ആഭിമുഖ്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സേവനം ചെയ്‌തുകൊണ്ടിരിക്കുന്ന 60 മിഷനറി വൈദീകര്‍ക്ക്‌ വ്യക്തിപരമായി കത്തുകള്‍ അയച്ചു. മിഷന്‍ അനുഭവങ്ങളും കത്തെഴുത്തും യുവതലമുറയ്‌ക്ക്‌ ഹരം പകര്‍ന്നു. ജില്‍സണ്‍ ജോസ്‌ (ട്രസ്റ്റി, കൊളംബസ്‌) അറിയിച്ചതാണിത്‌.
വേള്‍ഡ്‌ മിഷന്‍ ഞായര്‍ കൊളംബസില്‍ ആചരിച്ചുവേള്‍ഡ്‌ മിഷന്‍ ഞായര്‍ കൊളംബസില്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക