Image

അമേരിക്കയിലെ കുടിയേറ്റക്കാരുടെ വര്‍ദ്ധനവില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

പി.പി.ചെറിയാന്‍ Published on 21 October, 2014
അമേരിക്കയിലെ കുടിയേറ്റക്കാരുടെ വര്‍ദ്ധനവില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
വാഷിംഗ്ടണ്‍ ഡി.സി. : അമേരിക്കയില്‍ കുടിയേറിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരില്‍ ജനസംഖ്യയില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാണെന്ന് വാഷിംഗ്ടണ്‍ ഡി.സി. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഇമ്മിഗ്രേഷന്‍ സ്റ്റഡീസ് സര്‍വ്വേയില്‍ പറയുന്നു. സര്‍വ്വേ ഇന്നാണ് പ്രസിദ്ധീകരിച്ചത്.

അമേരിക്കയിലെ ആറു മുതിര്‍ന്നവരില്‍ ഒരാള്‍ വിദേശത്തു ജനിച്ചവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയില്‍ അതിവേഗം വര്‍ദ്ധിച്ചുവരുന്ന വിദേശികളുടെ  സംഖ്യയില്‍ 14 ശതമാനം(254,000) ഇന്ത്യക്കാരും, തൊട്ടടുത്ത് 10 ശതമാനം(217,000) ചൈനക്കാരുമാണ്. പാക്കിസ്ഥാനിലും(43,000), ഇറാക്കിലും(41,000) നിന്നുള്ളവരാണ് ഏറ്റവും പിന്നില്‍.
കുടിയേറ്റ ജനസംഖ്യയെക്കുറിച്ചു സെന്‍സസ് ബ്യൂറോ നടത്തിയ ഏറ്റവും പുതിയ പഠനമാണ് പുറത്തുവരാനിരിക്കുന്നത്.

2010 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുവന്ന ഇമ്മിഗ്രന്റ്‌സിന്റെ സംഖ്യ താഴെ ചേര്‍ക്കുന്നു. ടെക്‌സസ്(227,240), കാലിഫോര്‍ണിയ(160771), ഫ്‌ളോറിഡ(140019), ന്യൂയോര്‍ക്ക് (85699), ന്യൂജേഴ്‌സി(81192), മാസ്സച്യുസെറ്റ്‌സ്(62591), വാഷിംഗ്ടണ്‍(57402), പെന്‍സില്‍വാനിയ(57091), ഇല്ലിനോയ്‌സ്(47609), അരിസോണ(396471), മേരിലാന്റ്(38555), വെര്‍ജീനിയ(37844), നോര്‍ത്ത് കരോളിലില്‍(30289), മിഷിഗണ്‍(29039), ജോര്‍ജിയ(28020) അമേരിക്കന്‍ ഗവണ്‍മെന്റിലെ പല ഉയര്‍ന്ന സ്ഥാനങ്ങളിലും, വിദേശിയര്‍, പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് അംഗീകാരം, ലഭിക്കുന്നത് ഇതിന്റെ പ്രതിഫലനമാണ്.
അമേരിക്കയിലെ കുടിയേറ്റക്കാരുടെ വര്‍ദ്ധനവില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക