Image

മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഡി.എം.കെ

Published on 09 December, 2011
മുല്ലപ്പെരിയാര്‍: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഡി.എം.കെ
ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജയലളിത സര്‍ക്കാര്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഡി.എം.കെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര പാര്‍ട്ടി എക്‌സിക്യൂട്ടീവിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയലളിത ഇതുവരെ ഈ പ്രശ്‌നത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നിരാശാജനകമാണെന്നും തമിഴ്‌നാട്ടിലെ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണന്ന് കാണിക്കാന്‍ സര്‍വകക്ഷി യോഗം ഉടന്‍ വിളിക്കണമെന്നും കരുണാനിധി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ ഡിസംബര്‍ 12 ന് ഡി.എം.കെ പ്രവര്‍ത്തര്‍ ഉപവാസ സമരം നടത്തുമെന്നും മനുഷ്യ ചങ്ങല തീര്‍ക്കുമെന്നും കരുണാനിധി അറിയിച്ചു. മധുരൈ, തേനി, രാമന്തപുരം, ശിവഗംഗൈ,ഡിണ്ടിഗല്‍ ജില്ലകളിലാണ് മനുഷ്യ ചങ്ങല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക