Image

നഴ്‌സുമാരുടെ അവസ്ഥ ഗുരുതര സാമൂഹിക പ്രശ്‌നമെന്ന് സുപ്രീംകോടതി

Published on 09 December, 2011
നഴ്‌സുമാരുടെ അവസ്ഥ ഗുരുതര സാമൂഹിക പ്രശ്‌നമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഴ്‌സുമാര്‍ ഉന്നയിക്കുന്ന പരാതികള്‍ ഗുരുതര സാമൂഹിക പ്രശ്‌നമാണെന്ന് സുപ്രീംകോടതി. നഴ്‌സുമാര്‍ ഉന്നയിക്കുന്ന പരാതികളിലെ വസ്തുതകള്‍ പരിശോധിക്കണമെന്നും സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുന്നതു സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

ബോണ്ട് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ആറാഴ്ചയ്ക്കകം അറിയിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

അധിക ജോലി ചെയ്യിക്കുന്നതും സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്ക്കുന്നതും ഉള്‍പ്പെടെ നഴ്‌സുമാര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്നു കോടതി നിരീക്ഷിച്ചു. ഇതിനെന്താണു പരിഹാര മാര്‍ഗങ്ങള്‍, നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും , ബോണ്ടിനെതിരെ സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങള്‍ ആറാഴ്ചക്കകം വ്യക്തമാക്കണമെന്നാണു കോടതി നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക