ഇടക്കാലത്തിനുശേഷം സിനിമയിലേത്ത് തിരിച്ചെത്തിയ നടി മഞ്‌ജു വാര്യര്‍ അഭിനയിച്ച ഹൗ
ഓള്‍ഡ് ആര്‍ യു ഹിന്ദിയില്‍ മൊഴിമാറ്റം ചെയ്യുന്നു. നടി കജോള്‍ ആണ് മഞ്‌ജുവിന്റെ
വേഷം കൈകാര്യം ചെയ്യുന്നത്.
കജോളിന്റെ ഭര്‍ത്താവായ അജയ് ദേവ്‌ഗണാണ്
മലയാളത്തില്‍ മെഗാഹിറ്റായി മാറിയ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തെപ്പറ്റി
കേട്ടപ്പോള്‍ അത് തന്റെ ഭാര്യയുടെ തിരിച്ചുവരവിന് പറ്റിയ ചിത്രമാണെന്ന്
മനസ്സിലാക്കിയത്. ചിത്രത്തിന്റെ റീമെയ്‌ക്ക് അവകാശം അജയ് ദേവ്‌ഗണ്‍
വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം കണ്ടപ്പോള്‍ കജോളിന്
ഇഷ്ടപ്പെട്ടെന്നും അതിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തണമെന്ന്
ആഗ്രഹിക്കുന്നെന്നും സിനിമ വൃത്തങ്ങള്‍ അറിയിച്ചു .എന്നാല്‍ ഇതു വരെ ചിത്രത്തിന്റെ
സംവിധായകനെ തീരുമാനിച്ചിട്ടില്ല. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കണമെന്നാണ്
അജയ് തീരുമാനിച്ചിരിക്കുന്നതെന്നും വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അതേ സമയം
തമിഴ് താരം സൂര്യ തന്റെ ഭാര്യ ജ്യോതികയുടെ തിരിച്ചു വരവിനായി ഹൗ ഓള്‍ഡ് ആര്‍ യു
തമിഴില്‍ റീമെയ്‌ക്ക് ചെയ്യാനുള്ള അവകാശം നേടിയെടുത്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല