Image

സ്‌കൂള്‍ അത്‌ലറ്റിക്‌സ്: ജിജിന്‍ വിജയനും രങ്കിതയും ഫാസ്റ്റസ്റ്റ്

Published on 09 December, 2011
സ്‌കൂള്‍ അത്‌ലറ്റിക്‌സ്: ജിജിന്‍ വിജയനും രങ്കിതയും ഫാസ്റ്റസ്റ്റ്
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാര്‍ ബേസിലിന്റെ ജിജിന്‍ വിജയനും സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തലശേരി സായിയുടെ രങ്കിതയും വേഗമേറിയ താരങ്ങളായി. 10.7 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജിജിന്‍ വിജയന്‍ മീറ്റ് റെക്കോര്‍ഡോടെയാണ് ഒന്നാമതെത്തിയത്. ദേശീയ റെക്കോര്‍ഡിനൊപ്പമെത്താനും ജിജിന്‍ വിജയനായി.

മാര്‍ ബേസിലിന്റെ തന്നെ ജെറി ജോസഫിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ രണ്ടാം സ്ഥാനം. പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ ജി.ലാവണ്യയെ ഫോട്ടോ ഫിനിഷില്‍ പിന്തള്ളിയാണ് രങ്കിത(12.23) ഒന്നാമതെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക