Image

ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ ഫണ്ട് റേയ്‌സിങ്ങ് പ്രോഗ്രാം സംഘടന പാടവം കൊണ്ട് ശ്രദ്ധേയമായി.

വിനോദ് കൊണ്ടൂര്‍, ഡിട്രോയ്റ്റ്. Published on 23 October, 2014
ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ ഫണ്ട് റേയ്‌സിങ്ങ് പ്രോഗ്രാം സംഘടന പാടവം കൊണ്ട് ശ്രദ്ധേയമായി.
ഡിട്രോയ്റ്റ്: മിഷിഗണിലെ വോളി ബോള്‍ പ്രേമികളുടെ കൂട്ടായ്മയായ ഡിട്രോയ്റ്റ് ഈഗിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ധനശേകരണാര്‍ത്ഥം നടത്തപ്പെട്ട സ്‌റ്റേജ് പ്രോഗ്രാം ഇതാട അളിയാ പെരുന്നാള്‍, സംഘടന പാടവം കൊണ്ട് ശ്രദ്ധേയമായി. പരിപാടികളുടെ എം.സി തോമസ് കര്‍ത്തനാള്‍ ആയിരുന്നു. ഡിട്രോയ്റ്റ് ഈഗിള്‍സ് സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡന്റ് മോഹന്‍ പനങ്കാവില്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് പരിപാടിയുടെ  ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്‌സായ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് കോശി ജോര്‍ജ്, അനില്‍ (അതിഥി റസ്‌റ്റോറന്റ്), രാജീവ് ഗാന്ധി (സിസ്റ്റാര്‍ മോര്‍ട്ട്‌ഗേയ്ജ്) എന്നിവരെ ആദരിച്ചു. അതിനുശേഷം ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ എല്ലാമെല്ലാമായ മാത്യൂസ് ചെരുവില്‍ ക്ലബിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെറു വിവരണം നല്കി.

അതിനു ശേഷം ഫാ: ജോയ് ചക്കിയാന്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിനു ഫലകം നല്കി ആദരിച്ചു. അതിനുശേഷം സ്‌റ്റേജ് ഷോ ഇതാടാ അളിയാ പെരുന്നാള്‍ അരങ്ങു തകര്‍ത്ത്.

ഷോണ്‍ കര്‍ത്തനാള്‍ കൃതഞതയും അറിയിച്ചു പരിപാടികള്‍ പര്യവസാനിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മോഹന്‍ പനങ്കാവില്‍ : 248 670 9044

 



ഡിട്രോയ്റ്റ് ഈഗിള്‍സിന്റെ ഫണ്ട് റേയ്‌സിങ്ങ് പ്രോഗ്രാം സംഘടന പാടവം കൊണ്ട് ശ്രദ്ധേയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക