Image

പെന്‍സില്‍വേനിയ: ഗവര്‍ണ്ണര്‍ അഭിപ്രായ സര്‍വ്വെയില്‍ പിന്നില്‍

വിന്‍സന്റ് ഇമ്മാനുവല്‍ Published on 24 October, 2014
പെന്‍സില്‍വേനിയ: ഗവര്‍ണ്ണര്‍ അഭിപ്രായ സര്‍വ്വെയില്‍  പിന്നില്‍
ഫിലാഡല്‍ഫിയ: ഇന്ത്യാക്കാരുമായി പൊതുവെ നല്ല ബന്ധം പുലര്‍ത്തിയിരുന്ന പെന്‍സില്‍വേനിയ ഗവര്‍ണ്ണര്‍ ടോം കോര്‍ബറ്റ് നവംബറില്‍ നടക്കുന്ന ഇലക്ഷനില്‍ തോല്‍ക്കാന് സാദ്ധ്യതയുള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അഭിപ്രായ സര്‍വ്വേകളും ഗവര്‍ണ്ണര്‍ 11 മുതല്‍ 17 വരെ പോയിന്റ് പുറകിലാണെന്നാണു സൂചിപ്പിക്കുന്നത്്.
പരാജയപ്പെട്ടാല്‍ ഇന്ത്യക്കാര്‍ക്ക് വളരെയധികം അടുപ്പമുള്ള ഗവര്‍ണ്ണറാണു നഷ്ടമാകാന്‍ പോകുന്നത്. ടോം കോര്‍ബറ്റ് ഗവര്‍ണ്ണറാകുന്നതില്‍ മുന്‍പ് പെന്‍സില്‍വാനിയായിലെ അറ്റോര്‍ണി ജനറലും കൂടിയായിരുന്നു.

അധികമൊന്നും അറിയപ്പെടാത്ത ടോം വൂള്‍ഫ് എന്ന ബിസിനസ്സുകാരനുമായിട്ടാണ് ഈ പ്രാവശ്യത്തെ അങ്കം.

ഗവര്‍ണര്‍ കോര്‍ബറ്റ് അറ്റോര്‍ണി ജനറലായിരിക്കെപ്രസിദ്ധമായ സാന്‍ബസ്‌കി സെക്‌സ് സ്‌കാന്ഡിലിന്റെ തുടക്കം. പെന്‍സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ കളിക്കാരെ പീഡിപ്പിച്ച കോച്ചിനെതിരെ നടപടിയെടുക്കാന്‍ ടോം കോര്‍ബറ്റ് അദ്ധേഹം തയ്യാറായില്ല. പെന്‍സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ എന്‍.സി.എ.എ.യുടെ ശിക്ഷാവിധികള്‍ വന്നപ്പോള്‍ അത് ശരിയല്ല എന്നാണ് ടോം കോര്‍ബറ്റ് പറഞ്ഞത്. എന്‍.സി.എ.എ.യ്ക്ക് എതിരെ ഫെഡറല്‍ കോടതിയില്‍ കേസിന് വരെ അദ്ദേഹം പോവുകയുണ്ടായി. ഇതെല്ലാം ഇപ്പൊള്‍ തിരിച്ചടിക്കുന്നു. എതിരാളി പഴയ കാര്യങ്ങളെല്ലാം പൊടി തട്ടിയെടുത്ത് പ്രചാരണായുധമാക്കുന്നു.

അറ്റോര്‍ണി ജനറലായിരുന്ന കാലഘട്ടത്തിലാണ് ഈ ലേഖകനെ, ഗവര്‍ണ്ണറുടെ കീഴിലിലുള്ള ബോര്‍ഡിലേക്ക് ഗവര്‍ണ്ണര്‍ നിയമിക്കുകയുണ്ടായി. ഇന്ത്യന്‍ സമൂഹവുമായുള്ള നല്ല ബന്ധത്തിന്റെ തെളിവായി അന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഗവര്‍ണ്ണര്‍ സ്ഥാനത്തിരുന്ന് വിദ്യാഭ്യാസ ബഡ്ജറ്റുകള്‍ അദ്ദേഹം വെട്ടികുറച്ചു. ഫിലഡല്‍ഫിയ സ്‌ക്കൂളുകളില്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടായി. ഈയിടെ ഒരു പാക്കറ്റ് സിഗററ്റിന് 2 ഡോളര്‍ ഫിലഡല്‍ഫിയയില്‍ വിലകൂട്ടി സ്‌കുള്‍ ബജറ്റിനു തുക കണ്ടെത്താന്‍ ശ്രമമുണ്ടായി. ഒന്നും ഫലിക്കുന്ന ലക്ഷണം കാണുന്നില്ലെന്നാണു വിദഗ്ദാഭിപ്രായം.
പെന്‍സില്‍വേനിയ: ഗവര്‍ണ്ണര്‍ അഭിപ്രായ സര്‍വ്വെയില്‍  പിന്നില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക