Image

ദൈവരൂപങ്ങള്‍ (കവിത: തമ്പി ആന്റണി)

Published on 24 October, 2014
ദൈവരൂപങ്ങള്‍ (കവിത: തമ്പി ആന്റണി)
കാടെല്ലാം മറയുന്നു
നാടെല്ലാം മാറുന്നു
കാടായ കാടായ കാടൊക്കെ
ദൈവരൂപങ്ങള്‍

മണ്ണിലും ദൈവം
വിണ്ണിലും ദൈവം
എണ്ണിയാല്‍ തീരാത്ത
ദൈവനാമങ്ങളില്‍

മുപ്പത്തി മുക്കോടി
രൂപങ്ങളായതും
രൂപമില്ലാത്തൊരു
ദൈവരൂപതിനായി

പള്ളീലും ദൈവം
ഉള്ളീലും ദൈവം
കള്ളദൈവങ്ങളെ
കാണാതിരിക്കുന്നു

മനസ്സിലും ദൈവം
മാനത്തും ദൈവം
പത്തരമാറ്റുള്ള
മാലേലും ദൈവം.

പുല്ലിലുമുണ്ടവന്‍
കല്ലിലുമുണ്ടവന്‍
കണ്ടെന്നു പറയുവാന്‍
ആരുമൊട്ടില്ലതാനും ..

പൂജാമുറികളില്‍
പാതയോരങ്ങളില്‍
പാടി പുകഴ്‌ത്തുന്നു
പുതിയ ദൈവങ്ങളെ

കാടെല്ലാം മറയുന്നു.
നാടെല്ലാം മാറുന്നു
നാടായ നാടൊക്കെ
ദൈവരൂപങ്ങള്‍
ദൈവരൂപങ്ങള്‍ (കവിത: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക