Image

മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ്

ജോയിച്ചന്‍ പുതുക്കുളം Published on 24 October, 2014
മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ്
ചിക്കാഗോ: പ്രഥമ അമേ­രി­ക്കന്‍ മല­യാളി സംഘ­ട­ന­യായ ചിക്കാഗോ മല­യാളി അസ്സോ­സി­യേ­ഷന്‍ ഇദംപ്രഥമമായി കേര­ള­ത്തിലെ നിയോ­ജ­ക­മ­ണ്ഡ­ല­ങ്ങ­ളില്‍ മികച്ച ജന­ക്ഷേമ വിക­സന പ്രവര്‍ത്ത­ന­ങ്ങള്‍ കാഴ്ച­വ­യ്ക്കുന്ന നിയ­മ­സഭാ സാമാ­ജി­കര്‍ക്കായി ഏര്‍പ്പെ­ടു­ത്തിയ ജന­സേവാ അവാര്‍ഡ് കടു­ത്തു­രുത്തി എം.­എല്‍.­എ.യും മുന്‍ മന്ത്രി­യു­മായ അഡ്വ.­മോന്‍സ് ജോസ­ഫിന് ചിക്കാഗോ ബെല്‍ വുഡ് സിറ്റി മേയര്‍ ഡോ. ഫ്രാങ്ക് എ.­പാ­സ്ക്കല്‍ സമ്മാ­നി­ച്ചു.

ചിക്കാഗോ സീറോ­മ­ല­ബാര്‍ രൂപ­ത­യുടെ സഹാ­യ­മെ­ത്രാ­നായി അഭി­ഷി­ക്ത­നായ ബിഷപ്പ് മാര്‍ ജോയി ആല­പ്പാ­ട്ടിന് സമ്മേ­ള­ന­ത്തില്‍ വച്ച് പൗരസ്വീക­രണം നല്‍കി. സാമൂ­ഹ്യ­പ്ര­തി­ബ­ന്ധ­ത­യുള്ള റിപ്പോര്‍ട്ടിം­ങിന് ഏര്‍പ്പെ­ടു­ത്തിയ മാധ്യമ അവാര്‍ഡിന് അര്‍ഹ­മായ ഏഷ്യാ­നെറ്റ് ചാന­ലി­നുള്ള പുര­സ്കാരം യു.­എ­സ്.­എ. പ്രോഗ്രാം ഡയ­റ­ക്ടര്‍ ബിജു സക്ക­റിയ ഏറ്റുവാ­ങ്ങി.

ജന­സേവാ അവാര്‍ഡു നേടിയ മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് പ്രശംസാ ഫല­ക­ത്തോ­ടൊപ്പം ഏറ്റവും അത്യാ­ധു­നി­ക­മായ ഐ-­ഫോണ്‍ 6-ഉം സമ്മാ­നി­ച്ചു. അമ്പ­തി­നാ­യിരം രൂപ­യുടെ ക്യാഷ് അവാര്‍ഡിന് പക­ര­മാ­യി­ട്ടാണ് എം.­എല്‍.­എ.­മാര്‍ക്ക് ഏറ്റവും ഉപ­ക­രി­ക്കുന്ന ഐ-­ഫോണ്‍ 6 സമ്മാ­നി­ക്കു­വാന്‍ തീ­രു­മാ­നി­ച്ച­തിലൂടെ അവാര്‍ഡു­ദാനം വ്യത്യ­സ്ഥ­ത­യു­ള്ള­താ­യി­ത്തീര്‍ന്നു.

കേര­ള­ത്തില്‍ മികച്ച റോഡു­കള്‍ യാഥാര്‍ത്ഥ്യ­മാ­ക്കാനും അടി­സ്ഥാന സൗകര്യ വിക­സനം ഏറ്റവും കാര്യ­ക്ഷ­മ­ത­യോടെ നട­പ്പാ­ക്കാ­നും നേതൃത്വം നല്‍കി­യത് കണ­ക്കി­ലെ­ടു­ത്താണ് മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ് സമ്മാ­നി­ച്ച­തെന്ന് ഭാര­വാ­ഹി­കള്‍ വ്യക്ത­മാ­ക്കി.

"ഞങ്ങള്‍ക്കു­മുണ്ട് ആശ­ങ്ക­കള്‍'എന്ന പേരില്‍ ഏഷ്യാ­നെറ്റ് ചാന­ലില്‍ കേര­ള­ത്തിലെ സ്കൂള്‍ വിദ്യാ­ര്‍ത്ഥിനി­ക­ളുടെ ബുദ്ധി­മു­ട്ടു­കളും പ്രശ്‌ന­ങ്ങളും സാമൂ­ഹ്യ പ്രതി­ബ­ന്ധ­ത­യോടെ റിപ്പോര്‍ട്ടു­ചെ­യ്ത­തിന്റെ അടി­സ്ഥാ­ന­ത്തി­ലാണ് ഏഷ്യാ­നെ­റ്റിന് മാദ്ധ്യമ അവാര്‍ഡ് സമ്മാ­നി­ച്ച­ത്.

ചിക്കാഗോ സെന്റ് തോമസ് കത്തീ­ഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഗ്ലോബല്‍ അവാര്‍ഡുനൈറ്റ് ചിക്കാഗോ ബെല്‍വിഡ് സിറ്റി മേയര്‍ ഡോ.­പ്രാങ്ക് എ.­പാ­സ്ക്കല്‍ ഉദ്ഘാ­ടനം ചെയ്തു. ചിക്കാഗോ മല­യാളി അസ്സോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സണ്ണി വള്ളി­ക്കുളം അദ്ധ്യ­ക്ഷത വഹിച്ച യോഗ­ത്തില്‍ ബിഷപ്പ് മാര്‍ ജോയി ആല­പ്പാട്ട് അനു­ഗ്ര­ഹ­പ്ര­ഭാ­ഷണം നട­ത്തി. ഭര­ണ­കര്‍ത്താ­ക്ക­ളും, ആദ്ധ്യാ­ത്മിക നേതാ­ക്കളും മാധ്യമ പ്രവര്‍ത്ത­കരും ഉള്‍പ്പെ­ടെ­യുള്ള സമൂ­ഹ­ത്തിലെ മുന്‍നി­ര­ക്കാര്‍ എപ്പോഴും മാതൃക കാണി­ക്കുന്ന വ്യക്തി­ത്വ­ങ്ങള്‍ ആയി­രി­ക്ക­ണ­മെന്ന് അനു­ഗ്രഹ പ്രഭാ­ഷണം നട­ത്തിയ ബിഷപ്പ് മാര്‍ ജോയി ആല­പ്പാട്ട് പ്രസ്താവി­ച്ചു.

സമ്മേ­ള­ന­ത്തില്‍ ചിക്കാഗോ രൂപത വികാരി ജന­റലും കുറ­വി­ല­ങ്ങാട് ദേവ­മാതാ കോളേ­ജിലെ മുന്‍ പ്രിന്‍സി­പ്പ­ളു­മായ റവ. ഡോ.­അ­ഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍ വിവിധ സംഘ­ട­ന­കളെ പ്രതി­നി­ധീ­ക­രിച്ച് ഇന്ത്യ പ്രസ്ക്ലബ്ബ് പ്രസി­ഡന്റ് ജോസ് കണിയാ­ലി, ഫൊക്കാന നാഷ­ണല്‍ വൈസ് പ്രസി­ഡന്റ് ജോയി ചെമ്മാ­ച്ചല്‍, ഫൊക്കാന മുന്‍ പ്രസി­ഡന്റ് മറി­യാമ്മ പിള്ള, ഫോമ ജന­റല്‍ സെക്ര­ട്ട­റി ഗ്ലാസണ്‍ വര്‍ഗ്ഗീസ്, ബിജി എടാ­ട്ട്, ടോമി അമ്പ­നാട്ട്, പോള്‍ പറ­മ്പി, ജോസ് ഞാറ­വേലി എന്നി­വര്‍ സംസാ­രി­ച്ചു.

അവാര്‍ഡു­ദാന ചട­ങ്ങില്‍ ചിക്കാഗോ മല­യാളി അസ്സോ­സി­യേ­ഷന്‍ സെക്ര­ട്ടറി സാബു നടു­വീ­ട്ടില്‍ സ്വാഗ­ത­വും, വൈസ് പ്രസി­ഡന്റ് രജ്ഞന്‍ എബ്രഹാം നന്ദിയും രേഖ­പ്പെ­ടു­ത്തി. അസ്സോ­സി­യേ­ഷന്‍ ട്രഷ­റര്‍ ജോണ്‍സണ്‍ കണ്ണ­ക്കാ­ടന്‍ എം.­സി. ആകു­കയും ചെയ്തു. അവാര്‍ഡു­ദാന ചട­ങ്ങു­കള്‍ ചിക്കാഗോ മലയാളി അസ്സോ­സി­യേ­ഷന്‍ ഭാര­വാ­ഹി­ക­ളായ ഫിലിപ്പ് പുത്തന്‍പു­ര, ബിജി സി മാണി, സിബിള്‍ ഫിലിപ്പ് , ബാബു മാത്യു, ജോജോ വെങ്ങാ­ന്ത­റ, സന്തോഷ് നായര്‍ എന്നി­വര്‍ നേതൃത്വം നല്‍­കി.
മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ് മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ് മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ് മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ് മോന്‍സ് ജോസഫ് എം.­എല്‍.­എ.യ്ക്ക് ജന­സേവാ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക