ഡാലസ്: സൗത്ത് അമേരിക്കയിലെ ഗയാനയില്‍ മലയാളി മെയില്‍ നേഴ്‌സ് മോഷ്ടാവിന്റെ
കുത്തേറ്റ് മരിച്ചു. ആര്പ്പൂപക്കര കാച്ചപ്പള്ളി കെ.പി ജയിംസിന്റെ മകന്‍ പീറ്റര്‍
ജയിംസ് (31) അതി ദാരുണമായി കൊല്ലപ്പെട്ടത്. സുഹൃത്തുക്കളുമായി പുറത്തുപോയി
മടങ്ങുമ്പോള്‍ ഒരുസംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കൈയിലുള്ള മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ
വിലയേറിയ സാധനങ്ങള്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ചു. ഇതിനെ എതിര്‍ത്ത പീറ്ററിനെ
അവരുടെ പക്കലുണ്ടായിരുന്ന മൂര്‍ച്ഛയേറിയ കമ്പികൊണ്ട് നെഞ്ചത്ത് കുത്തി.
അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട പീറ്ററെ കൂട്ടുകാര്‍ ആശുപത്രിയില്‍
എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ മുറിവില്‍നിന്ന് ആന്തരിക
രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
സ്ഥിരീകരിച്ചു. ആശുപത്രിയിലെ തന്നെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുക്കുന്ന മൃതദേഹം
നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ബന്ധുക്കള്‍ ആരംഭിച്ചു.
കഴിഞ്ഞ 4
വര്‍ഷക്കലമായി ഡോ.ബലവന്റ് സിംഗ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്ന ജെയിംസ്
കൂട്ടുകരോടൊപ്പം താമസിച്ചു വരികയായിരുന്നു. അമ്മ: റോസമ്മ. സഹോദരങ്ങള്‍: ജോസഫ്
ജയിംസ്, ജസ്റ്റി എന്നിവരാണ്.