Image

ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു

പി.പി.ചെറിയാന്‍ Published on 25 October, 2014
ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു
വാഷിങ്ടണ്‍ : ഒബാമ പ്രസിഡന്‍ഷ്യല്‍ ക്യാംപെയ്‌നില്‍ ഫണ്ട് റെയ്‌സിങിന് മുഖ്യ പങ്കു വഹിച്ച ഇന്ത്യന്‍ അമേരിക്കന്‍ വംശജ അസിത്ത രാജിയെ സ്വീഡനിലെ അമേരിക്കന്‍ അംബാസഡറായി പ്രസിഡന്റ് ബരാക്ക് ഒബാമ നാമ നിര്‍ദ്ദേശം ചെയ്തു.

ഇന്ത്യന്‍ അംബാസഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തതിനു തൊട്ടു പുറകിലാണ് അസിത്തായുടെ നിയമനം.

ഒബാമ ഭരണ കൂടത്തില്‍ ഇന്ത്യന്‍ വംശജരായി മുപ്പതോളം പേര്‍ക്ക് ഉയര്‍ന്ന തസ്തികയില്‍ നിയമനം നല്‍കിയിട്ടുണ്ട്.

ന്യൂയോര്‍ക്ക് ,ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അസിത്ത സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ജെ.പി. മോര്‍ഗന്‍ വൈസ് പ്രസിഡന്റ് കൊളംബിയ യൂണിവേഴ്‌സിറ്റി ബര്‍നാര്‍ഡ് കോളേജ് ട്രസ്റ്റി, കൊളംബിയ ബിസിനസ് സ്‌കൂള്‍ അഡൈ്വയ്‌സറി ബോര്‍ഡ് അംഗം എന്നീ നിലകളിലും അസിത്ത വിവിധ സ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

ബര്‍നാര്‍ഡ് കോളേജില്‍ നിന്നും ബിഎ ബിരുദവും കൊളംബിയ ബിസിനസ്  സ്‌കൂളില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

സ്വീഡന്‍ അംബാസഡര്‍, ഇന്ത്യന്‍ അംബാസഡര്‍ എന്നീ തന്ത്ര പ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരെ  പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെങ്കിലും  സെനറ്റിന്റെ പൂര്‍ണ്ണ അംഗീകാരം ലഭിപ്പാന്‍ മാ-ത്രമേ നോമിനേഷന് സാധുയുളളൂ.




ഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തുഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തുഇന്ത്യന്‍ അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക