Image

നഴ്‌സ് നൈന പാം എബോള വൈറസ് വിമുക്ത; വൈറ്റ് ഹൗസില്‍ നൈനക്ക് ഒബാമയുടെ സ്വീകരണം

പി.പി.ചെറിയാന്‍ Published on 25 October, 2014
നഴ്‌സ് നൈന പാം എബോള വൈറസ് വിമുക്ത; വൈറ്റ് ഹൗസില്‍ നൈനക്ക് ഒബാമയുടെ സ്വീകരണം
വാഷിങ്ടണ്‍ : അമേരിക്കന്‍ മണ്ണില്‍ എബോള വൈറസ് രോഗത്തിനു വിധേയായ ആദ്യ രോഗി നൈന പാം പൂര്‍ണ്ണമായും എബോള വൈറസില്‍ നിന്നും  വിമുക്തയായെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

മേരിലാന്റ് ബെത് സെയ്ദാ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന നൈന പാമിനെ രോഗം സുഖപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

എബോള വൈറസ് രോഗവുമായി ആഫ്രിക്കയില്‍ നിന്നും ഡാലസില്‍ എത്തിയ തോമസ് ഡങ്കനെ ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ ചികിത്സിച്ച ടീമിലെ അംഗമായിരുന്നു ഇരുപത്തിയാറുകാരിയായ നഴ്‌സ് നൈനാ പാം. ഒക്‌ടോബര്‍  എട്ടിന് ഡങ്കന്‍ മരണമടഞ്ഞിരുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്  ചെയ്ത നഴ്‌സ് പ്രസിഡന്റ് ഒബാമയെ വൈറ്റ് ഹൗസില്‍  സന്ദര്‍ശിച്ചു. വൈറ്റ് ഹൗസില്‍ എത്തിയ നഴ്‌സിനെ ആലിംഗനം  ചെയ്താണ് ഒബാമ സ്വീകരിച്ചത്.

ഡങ്കനെ ശുശ്രൂഷിച്ച മറ്റൊരു നഴ്‌സ് ആംബര്‍ വിന്‍സനും എബോള വൈറസില്‍ നിന്നും പൂര്‍ണ്ണമായി വിമുക്തമാണെന്നും ആംബറിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു.

എബോള രോഗികള്‍ക്ക് ആഫ്രിക്കയില്‍ ചികിത്സ നല്‍കി ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഡോ. ക്രേഗ് സ്‌പെന്‍സര്‍ക്ക് എബോള വൈറസ് ബാധിച്ചതായി ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു.

രോഗം പൂര്‍ണ്ണമായും സുഖപ്പെടുന്നതിന് പ്രാര്‍ഥിച്ച എല്ലാവര്‍ക്കും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും നൈനാ പാം പ്രത്യേകം നന്ദി പറഞ്ഞു. എത്രയും വേഗം ഡാലസിലേക്ക് മടങ്ങി പോകണമെന്നാണ് ആഗ്രഹം നൈന പറഞ്ഞു.
നഴ്‌സ് നൈന പാം എബോള വൈറസ് വിമുക്ത; വൈറ്റ് ഹൗസില്‍ നൈനക്ക് ഒബാമയുടെ സ്വീകരണംനഴ്‌സ് നൈന പാം എബോള വൈറസ് വിമുക്ത; വൈറ്റ് ഹൗസില്‍ നൈനക്ക് ഒബാമയുടെ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക