Image

ഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചു

പി.പി.ചെറിയാന്‍ Published on 25 October, 2014
ഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചു
ഡാലസ് : പാരമ്പര്യമായി ഇന്ത്യ കാത്തു സൂക്ഷിക്കുന്ന  സാംസ്‌കാരിക മൂല്യങ്ങളും ധാര്‍മ്മികതയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ക്ലാസിക്കല്‍ സംഗീതം വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് തെലുങ്കു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സൗത്ത് വെസ്റ്റ് റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡോ. രാജേഷ് അഭിപ്രായപ്പെട്ടു.

ബ്രിസ്‌ക്കൊ  ഫിര്‍ദി സായ് സന്നിധിയില്‍ തെലുങ്കു യൂണിവേഴ്‌സിറ്റി മ്യൂസിക്ക് കോഴ്‌സ് ഒക്‌ടോബര്‍ 19 ന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. കോഴ്‌സിന് അമേരിക്കയുടെ നാനാ ഭാഗങ്ങളിലെ മാതാപിതാക്കളില്‍ നിന്നും വമ്പിച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് റ്റാനാ മുന്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

മ്യൂസിക് ആരംഭിച്ചതിലൂടെ തെലുങ്ക് ഭാഷ ഭാവി തലമുറയ്ക്കും പരിചയപ്പെടുത്തുന്ന ചരിത്രപരമായ നേട്ടമായി കരുതുന്നുവെന്ന് റ്റാനാ പ്രസിഡന്റ് മോഹന്‍ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഭാവിയില്‍ ഈ കോഴ്‌സ് അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. മ്യൂസിക് കോഴ്‌സ് കോര്‍ഡിനേറ്റര്‍ മീനാക്ഷി ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു.

ശ്രീകാന്ത് , സി. ആര്‍. റാവു, ഡോ.  ശ്രീനിവാസ് റഡ്ഡി, വെങ്കിട്ട് നാസിം ഷെയ്ക്ക് എന്നിവരാണ് ഈ പരിപാടി വിജയിപ്പിക്കുന്നതിന് സജീവമായി പ്രവര്‍ത്തിച്ചത്.


ഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചുഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചുഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചുഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചുഡാലസില്‍ തെലുങ്ക് യൂണിവേഴ്‌സിറ്റി മ്യൂസിക് കോഴ്‌സിനു തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക