Image

ജോര്‍ജ്‌ മാത്യു: ഫോമാ പ്രസിഡന്റ്‌പദത്തിലെ അനുഭവങ്ങള്‍; പാളിച്ചകള്‍

Published on 25 October, 2014
ജോര്‍ജ്‌ മാത്യു: ഫോമാ പ്രസിഡന്റ്‌പദത്തിലെ അനുഭവങ്ങള്‍; പാളിച്ചകള്‍
ഔദ്യോഗികമായി ഫോമാ പ്രസിഡന്റുസ്ഥാനം ഫ്‌ളോറിഡയില്‍ ആനന്ദന്‍ നിരവേലിനു കൈമാറുമ്പോള്‍ ജോര്‍ജ്‌ മാത്യുവിന്‌ പറയാന്‍ രണ്ടുവര്‍ഷത്തെ അപൂര്‍വ്വമായ അനുഭവങ്ങള്‍. നല്ലതും ചീത്തയും. എങ്കിലും ഒരുപാട്‌ കാര്യം ചെയ്‌ത സന്തോഷത്തോടെയാണ്‌ വിടവാങ്ങുന്നത്‌. ജനങ്ങളില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ഇതേവരെ ലഭിച്ചത്‌. ആരും കുറ്റവും പറയുന്നത്‌ കേട്ടിട്ടില്ല.

ഒരു ജനകീയ സംഘനടയ്‌ക്ക്‌ എന്തൊക്കെ ചെയ്യാനാവുമെന്ന്‌ ഫോമാ രണ്ടുവര്‍ഷത്തിനിടെ ആവര്‍ത്തിച്ച്‌ തെളിയിച്ചു. ചില കാര്യങ്ങളൊക്കെ മറ്റൊരു രീതിയില്‍ ചെയ്യാമായിരുന്നില്ലേ എന്നു ചോദിക്കാം. നേതൃത്വം എന്നത്‌ വോളന്റിയര്‍ വര്‍ക്കാകുമ്പോള്‍ പരിമിതികളുണ്ട്‌. എങ്കിലും ആകെക്കൂടി നോക്കുമ്പോള്‍ കാര്യങ്ങളൊക്കെ ഉഷാ
റായും ഭംഗിയായും നടത്താനായി.

ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ്‌ ജനകീയ സംഘടന. ആ അര്‍ത്ഥത്തില്‍ ഫോമ അതിന്റെ പങ്ക്‌ സ്‌തുത്യര്‍ഹമായി തന്നെ വഹിച്ചുവെന്നാണ്‌ കരുതുന്നത്‌. ഇമിഗ്രേഷന്‍, വിസ, പാസ്‌പോര്‍ട്ട്‌ പ്രശ്‌നങ്ങളിലെല്ലാം ഫോമ ജനത്തോടൊപ്പം നിന്നു. ആവശ്യമെങ്കില്‍ അധികാരികളുമായി എതിര്‍പ്പിന്‌ മുതിരുകയും ചെയ്‌തു.

നിസ്വാര്‍ത്ഥതയും സേവന തത്‌പരതയുമുള്ള ഒരുപാട്‌ പേര്‍ ഉണ്ടെന്നുള്ളതാണ്‌ ഫോമയുടെ വിജയം. എന്നാല്‍ `ഞാന്‍', `എന്റെ മഹത്വവും പേരും' എന്നു ചിന്തിക്കുന്നവരും ഇല്ലാതില്ല. ഞാനെന്ന ഭാവം മാറ്റിവെയ്‌ക്കാനും സംഘടനയ്‌ക്കുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള ചിന്താഗതി അവര്‍ വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു. ഭാരവാഹിത്വത്തിലേക്ക്‌ വരുന്നവര്‍ ഫോമയെ അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്നവരാകണം. സ്വന്തം വ്യക്തിപ്രഭാവവും, മിടുക്കും കാണിക്കാനും, സ്വാര്‍ത്ഥ താത്‌പര്യങ്ങളോടെ മുന്നോട്ടുപോകാനും നോക്കുന്നവര്‍ വിജയിക്കില്ല. അവര്‍ക്ക്‌ ജനപിന്തുണ കിട്ടുകയുമില്ല.

ജനറല്‍ സെക്രട്ടറിയടക്കമുള്ള എല്ലാ ഭാരവാഹികളില്‍ നിന്നും നല്ല സഹകരണമാണ്‌ തനിക്ക്‌ ലഭിച്ചത്‌. എങ്കിലും താന്‍ ഒറ്റയ്‌ക്കാണോ എന്നു തോന്നിപ്പോയ അവസരങ്ങളുമുണ്ട്‌. പ്രത്യേകിച്ച്‌ പണത്തിന്റെ കാര്യം വരുമ്പോള്‍. അപ്പോള്‍ ആരെയും കാണില്ല. ഭരണഘടന പ്രകാരം പണത്തിന്റെ കാര്യത്തില്‍ ദേശീയ കമ്മിറ്റിക്ക്‌
കൂട്ടുത്തരവാദിത്വമുണ്ട്‌. പക്ഷെ അത്‌ കടലാസില്‍ മാത്രം. ഉത്തരവാദിത്വം പ്രസിഡന്റിനു തന്നെ.

ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ നഷ്‌ടത്തില്‍ വരാതിരിക്കാന്‍ ഒരുപാടു മുന്‍കൂട്ടി പ്ലാനും പദ്ധതിയുമൊക്കെ തയാറാക്കിയതാണ്‌. പക്ഷെ കണ്‍വന്‍ഷന്‍ കഴിഞ്ഞപ്പോള്‍ നഷ്‌ടം.
പ്രതീക്ഷിക്കാത്ത ചെലവുകള്‍ വന്നു. ഒരുപാട്‌ അതിഥികളെത്തി. എന്നാലും ഈ നഷ്‌ടം വന്നതില്‍ നിരാശയൊന്നുമില്ല. (നഷ്‌ടത്തിന്റെ തുക വെളിപ്പെടുത്താന്‍ ജോര്‍ജ്‌ മാത്യു വിസമ്മതിച്ചു).

കണ്‍വന്‍ഷന്‍ ആദ്യത്തെ വര്‍ഷം തന്നെ നടത്തണമെന്നതാണ്‌ ജോര്‍ജ്‌ മാത്യുവിന്റെ നിര്‍ദേശം. എങ്കി
ല്‍ ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനാകും. അതിനു പുറമെ കമ്മിറ്റിക്ക്‌ പ്രവര്‍ത്തിക്കാന്‍ സമയവും കിട്ടും. തങ്ങള്‍ കണ്‍വന്‍ഷനെ ലക്ഷ്യമിട്ടുകൊണ്ടല്ല പ്രവര്‍ത്തച്ചത്‌. എങ്കിലും പലരും ചിന്തിക്കുന്നതുപോലും കണ്‍വന്‍ഷനെ ഫോക്കസ്‌ ചെയ്‌താണ്‌. അതിനൊരും മാറ്റം നല്ലതാണ്‌.

ഫ്‌ളോറിഡയില്‍ വെച്ച്‌ ഭരണഘടനാ ഭേദഗതിയൊന്നും ഉണ്ടാവുമെന്ന്‌ കരുതുന്നില്ല. ആവശ്യത്തിനു കോറം ഉണ്ടാവാന്‍ സാധ്യത കാണുന്നില്ല. കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റുക, അതിനായി 2018-ലെ കണ്‍വന്‍ഷന്‍ 2019-ലേക്ക്‌ മാറ്റുക, വനിതകള്‍ക്ക്‌ കൂടുതല്‍ പ്രാതാനിധ്യം നല്‍കാന്‍ വൈസ്‌ പ്രസിഡന്റുമാരുടെ എണ്ണം കൂട്ടുക തുടങ്ങിയ നിര്‍ദേശങ്ങളാണ്‌ ഭരണഘടനാ ഭേദഗതിക്കായി ഉരുത്തിരിഞ്ഞ്‌ വന്നിട്ടുള്ളത്‌. പക്ഷെ അതൊന്നും നടപ്പിലാവുമെന്ന്‌ കരുതുന്നില്ല.

കമ്മിറ്റികളിലും മറ്റും മൂന്നുതരം ആളുകളെ കണ്ടു. നിസ്വാര്‍ത്ഥരായി പ്രവര്‍ത്തിക്കുന്നവര്‍, വെറുതെ വാചക കസര്‍ത്ത്‌ നടത്തുന്നവര്‍, സ്ഥിരം വിമര്‍ശനക്കാര്‍. കണ്‍വന്‍ഷന്‍ പൊളിക്കാനും ശ്രമിച്ചവരുണ്ടായിരുന്നു. അതുപക്ഷെ നടന്നില്ല.

കഴിഞ്ഞയാഴ്‌ച അവാര്‍ഡ്‌ വിതരണ സമ്മേളനത്തിന്‌ പുതിയ ഭാരവാഹികള്‍ വരാതിരുന്നതില്‌ പ്രത്യേക അര്‍ത്ഥമൊന്നും കാണുന്നില്ല. പുതിയ ഭാരവാഹികളുമായി പ്രശ്‌നങ്ങളൊന്നുമില്ല.

പഴയ ഫൊക്കാനാ ശൈലിയിലേക്ക്‌ സംഘടന പോകുന്നുണ്ടോ എന്നു ഇടയ്‌ക്ക്‌ അപഗ്രഥിക്കേണ്ടതുണ്ട്‌. അത്‌ ഒരിക്കലും അനുദിക്കാനാവില്ല. അതുപോലെ തന്നെ ഫൊക്കാനയുമായി ഇനിയെന്നെങ്കിലും ഒരു ലയനത്തിന്‌ സാധ്യത കാണുന്നില്ല. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കത്തേയുള്ളൂ.

ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി കാരാര്‍ ഒപ്പിടുമ്പോള്‍ എന്തു സംഭവിക്കുമെന്ന്‌ ഉറപ്പില്ലായിരുന്നു. എന്നാല്‍ അത്‌ ജനത്തിന്‌ ഗുണം ചെയ്‌തു. ഫോമയ്‌ക്ക്‌ ഗുണം ചെയ്‌തു, 
വ്യക്തികള്‍ക്ക്‌  ഗുണം ചെയ്‌തു.

അതിലേറെ ശ്രദ്ധേയമായ പദ്ധതിയാണ്‌ തിരുവനന്തപുരം നഗരസഭയുമായി സഹകരിച്ച്‌ നടത്തുന്ന ക്ലീന്‍ കേരള പദ്ധതി. രണ്ടു ലക്ഷത്തില്‍പ്പരം രൂപ അതിനായി ഫോമ നല്‌കി. ഇവിടെയുള്ള സാങ്കേതിക വിദഗ്‌ധരായ യുവജനങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ 'ഐ.എ.കെ' എന്ന നോണ്‍ പ്രോഫിറ്റ്‌ സംഘടന വഴിയാണ്‌ പദ്ധതി നടപ്പാക്കുക. തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗത്തും ചെറിയ കിയോസ്‌കുകള്‍ തുറന്ന്‌ ജൈവമാലിന്യം ശേഖരിക്കുകയാണ്‌ പദ്ധതി. ചെറിയൊരു മുറിയാണ്‌ കിയോസ്‌ക്‌. അവിടെ പ്രത്യേക രാസവസ്‌തുക്കളുപയോഗിച്ച്‌ മാലിന്യം വളമാക്കി മാറ്റുന്നു. ഇതിന്റെ സംരക്ഷണവും തുടര്‍ ചെലവുകളും തിരുവനന്തപുരം കോര്‍പറേഷന്‍ വഹിക്കും. ആളുകള്‍ തന്നെ മാലിന്യം അവിടെ കൊണ്ടുവന്നു കൊടുക്കണം. അതിനു നിസാരമായ ഒരു ഫീസുണ്ട്‌. തിരുവനന്തപുരത്ത്‌ ഇത്‌ വിജയകരമായാല്‍ കേരളമാകെ നടപ്പാക്കാവുന്ന പദ്ധതിയാണിത്‌.

നാട്ടില്‍ കണ്‍വന്‍ഷന്‍ നടത്തേണ്ടത്‌ ആവശ്യം തന്നെയാണെന്ന്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു. നാടുമായുള്ള ബന്ധം ഉറപ്പിക്കാനും, നാട്ടിലെ പാവങ്ങള്‍ക്ക്‌ സഹായമെത്തിക്കാനും ഇത്‌ ആവശ്യമാണ്‌. വിദേശത്തു ജീവിക്കുന്ന കേരളീയരായ നമുക്ക്‌ കേരളത്തെ മറക്കാനാവില്ലല്ലോ.

പ്രസിഡന്റുപദം വിട്ടാല്‍ കുടുംബകാര്യങ്ങള്‍ക്കാണ്‌ പ്രധാന പരിഗണന. മുഖ്യാധാരാ രാഷ്‌ട്രീയത്തില്‍ ഒരുകൈ നോക്കണം. ഭാര്യ ത്രേസ്യാമ്മ റിട്ടയര്‍ ചെയ്‌തു. മൂന്നു മക്കളില്‍ രണ്ടുപേര്‍ വിവാഹിതര്‍.

കഴിഞ്ഞയാഴ്‌ച അവാര്‍ഡ്‌ വിതരണ വേളയില്‍ ജോര്‍ജ്‌ മാത്യു ചെയ്‌ത പ്രാസംഗം ചുവടെ.

Hon. PA State Rep and future US Congressman Brenden Boyle, Mr. Thomas Mottackal, FOMAA leaders, Friends and Family members:

Started with High Spirit and ending with great enthusiasm, I want to thank you my fellow Malayalees, supporters and other leaders for making everything possible in the last two years.

Life is a challenge and my life is not an exception. When I took the position as the President of FOMAA I knew it was going to be a difficult challenge. I remembered what my father told me when I was selected as the class monitor in the fourth grade. Son, “the right to lead can only be earned.  Having a position, title, rank or degrees doesn’t qualify anyone to lead other people.” Always try to make a difference in the lives of people you represent.

This advice made me to believe that if you do the right thing people will support you. The committee elected in 2012-2014 was very receptive to new ideas that were presented to them. The committee’s support certainly helped me to look into the current issues facing the community here in USA and in Kerala. The appointment of Political forum committee, formation of Grand Canyon University support committee, Online Malayalam class coordination committee, Young Professional’s Committee, Women’s forum committee and direction and support from other socio cultural organizations definitely helped FOMAA to grow. Now, we are initiating “Clean Kerala” project a vital program for Kerala’s existence and growth.

Today, FOMAA is well known in USA and Kerala. FOMAA is no more a national organization just to do Conventions, but to address problems facing Malayalees here in America. I am saluting all those who worked very hard to promote FOMAA’s image. FOMAA is now a role model national organization and just not a picture pro organization. We have proved again and again that our mission is to serve people by action and not just by words.

There were moments for me to choose between gearing up vs giving up, A times it was very painful mentally, physically and financially. But, I hung in there relying on the rock discipline and prayer. I am grateful to the National Committee, Convention committee and all sub committees for a job well done.  Philadelphia Malayalees, you know without me telling you that you made us all so proud. With your support we were able to conduct one of the best conventions in FOMAA’s history with participation of over 3600 people. Thank you KALAA for your great backing, and friends from other organizations, MAP. DELMA, KANJ, South Jersey Association, Kerala Samajam of NJ my great appreciation to all of you, Friends and families, thank you for your unconditional support. It is not me, but you were in action and everything worked out just great!

This event also marks a milestone in the history of FOMAA- a thank you celebration in the Convention Host city. Thanks to everyone including our sponsors who made it all possible here today.

We will be handing over the FOMAA steering to Mr. Anadan Niravel and Team next Saturday in Miami. I request everyone to support the new administration and continue supporting FOMAA’s activities.

Thank you news print media, EMalayalee, Malayalam Pathram, Malayalam Vartha, Sangamam, Kerala Express, Archavattam, and joychen puthukalam, visual media, IPTV, Asia net, kirali TV and Bom TV, thankyou all for helping FOMAA to grow.

Thank you for this great opportunity to serve the Organization, my fellow Malayalees, friends and families, I hope I did not disappoint you in trusting me with the job.

G.M

ജോര്‍ജ്‌ മാത്യു: ഫോമാ പ്രസിഡന്റ്‌പദത്തിലെ അനുഭവങ്ങള്‍; പാളിച്ചകള്‍
Join WhatsApp News
Thomas kizhoor 2014-10-25 06:01:02
Does George Mathew remember me? He has7307 been an excellent General Secretary of FOKANA while I was the President in 1990.
Truth man 2014-10-25 16:48:18
Food was bad and even though it was not enough .
Writers did not get Award on time.Except everything was good
That is the truth.But emalayali I think he will hide this comment
സംശയം 2014-10-25 17:35:52
ട്രൂത്ത്‌ മാന് അവാർഡ് കിട്ടാത്തതിന്റെ വിഷമം ഇതുവരെ മാറീട്ടില്ലെന്നു തോന്നുന്ന് ?
സഹ+ഉദരൻ 2014-10-25 21:09:18
എത്ര തിന്നാലും വയറു നിറയാത്ത ചിലവന്മാരുണ്ട്. ഇത്തരം കുടവയറന്മാരിൽ നിന്ന് ഡബിൾ ചാർജ്ജു ചെയ്യുത് അടുക്കളയില കിടക്കാൻ സ്ഥലം കൊടുക്കണം. എന്തായാലും ഇതുപോലെ തിന്നാൻ കിട്ടിയില്ല തിന്നാൻ കിട്ടിയില്ല എന്ന് പരാതി പറഞ്ഞോണ്ടിരിക്കില്ല. ഇത് എത്ര നാളായി തുടങ്ങീട്ടു? ഇനീം നിരുത്തീട്ടില്ലന്നു പറഞ്ഞാൽ എന്താ ചെയ്യുന്നത് ? അവാർഡു തീറ്റാ അവാർഡു തീറ്റ ഇങ്ങനെ ഒരു വിചാരം മാത്രമേയുള്ളൂ.
Truth man 2014-10-26 04:51:39
Mr. Doubt  man I got an award .I said that I did n't get on that time.Fomma was not forward that function but backward.This is computer word everything should fast. I had no problem about the food .I went to 5star hotel  I ate good enough because I am a rich  man.Next time we have to choose good people for the literary function .Everybody has wright to show our opinion  in the emalayali .this is not their comment .But some comments are coming binami .I understood one that everybody reading the news so nobody can say lies. If I say the truth why you are worry.we need courage to tell the truth.that is not same but that is proud .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക