Image

അസിന്റെ പിറന്നാളാഘോഷം പാരീസില്‍

Published on 27 October, 2014
അസിന്റെ പിറന്നാളാഘോഷം പാരീസില്‍
തമിഴ്‌, ബോളിവുഡ്‌ നായിക അസിന്‌ പാരീസില്‍ തന്റെ പിറന്നാള്‍ ആഘോഷിക്കുന്നു. സിനിമയ്‌ക്ക്‌ പൂര്‍ണമായും നീണ്ട ഒരിടവേള നല്‍കിയാണ്‌ അസിന്‍ തന്റെ ഇരുപത്തൊമ്പതാം പിറന്നാള്‍ കുടുംബത്തോടൊപ്പം പാരീസില്‍ ആഘോഷിക്കുന്നത്‌.

തമിഴിലാണ്‌ ഒരു നടിയെന്ന നിലയില്‍ അസിന്‍ വ്യക്തിമുദ്ര പതിപ്പിച്ചത്‌. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴരുടെ മനം കീഴടക്കി. ആമീര്‍ ഖാനൊപ്പം 'ഗജിനി'യുടെ റീമേക്ക്‌ ചെയ്‌തുകൊണ്ടാണ്‌ അസിന്‍ ബോളിവുഡിന്റെ വാതില്‍ കടക്കുന്നത്‌. 'റെഡി' എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ചു. ഇപ്പോള്‍ അഭിഷേക്‌ ഭച്ചന്‍ നായകനാകുന്ന 'ഓള്‍ ഈസ്‌ വെല്‍' റിലീസിനൊരുങ്ങുകയാണ്‌.
അസിന്റെ പിറന്നാളാഘോഷം പാരീസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക