Image

സുകുമാര്‍ അഴീക്കോടിനെ അമല മെഡിക്കല്‍ കോളജിലേക്കു മാറ്റി

Published on 10 December, 2011
സുകുമാര്‍ അഴീക്കോടിനെ അമല മെഡിക്കല്‍ കോളജിലേക്കു മാറ്റി
തൃശൂര്‍ ‍: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഹാര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ അമല മെഡിക്കല്‍ കോളജിലേക്കു മാറ്റി. വായില്‍ താടിയെല്ലിനോടു ചേര്‍ന്ന് കണെ്ടത്തിയ അര്‍ബുദ രോഗബാധയ്ക്കു ചികില്‍സ നടത്താനാണ് അമലയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഏതാനും ദിവസംമുമ്പ് വീട്ടില്‍ വീണ് പരിക്കേറ്റിരുന്ന അഴീക്കോട് ഹാര്‍ട്ട് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അസുഖംമൂലം വളരെ ക്ഷീണിതനായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി പ്രഭാഷണ പരിപാടികള്‍ ഒഴിവാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക