Image

2 ജി: ചിദംബരത്തിന് പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Published on 10 December, 2011
2 ജി: ചിദംബരത്തിന് പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിന് പങ്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്നുവെന്ന് മന്ത്രി കപില്‍ സിബല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിദംബരത്തെ അപമാനിക്കാനാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ ശ്രമിക്കുന്നതെന്ന് സിബല്‍ ആരോപിച്ചു.

സ്‌പെക്ട്രം വിതരണം നടത്തിയത് മുന്‍ ടെലികോംമന്ത്രി എ. രാജയാണ്. നടപടിക്രമങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം അന്നത്തെ ധനകാര്യമന്ത്രി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. സ്‌പെക്ട്രം വിതരണം സംബന്ധിച്ച വിവരങ്ങള്‍ ധനകാര്യ മന്ത്രാലയത്തിന് അറിവുണ്ടായിരുന്നില്ല എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. അന്നത്തെ ധനമന്ത്രി പി.ചിദംബരമോ ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോ സ്‌പെക്ട്രം വിഷയത്തില്‍ ക്രമക്കേട് നടത്തിയിട്ടില്ല. പി.ചിദംബരം മികച്ച നേതാവാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഭയമോ പക്ഷപാതമോ ഇല്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക