Image

കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു

ഷാജന്‍ ആനിത്തോട്ടം Published on 28 October, 2014
കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു
ചിക്കാഗോ: അമേരിക്കന്‍ ഐക്യനാടുകളിലും ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന പ്രവാസി എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ള, എഴുത്തും വായനയും ഇഷ്ടപ്പെടുന്ന മറുനാടന്‍ മലയാളികള്‍ക്കും വേണ്ടി കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു.

2014 ഡിസംബര്‍ 20, 21(ശനി, ഞായര്‍) തീയതികളില്‍ എറണാകുളത്താണ് ശില്പശാല നടക്കുന്നത്. 'ലാന'യുള്‍പ്പെടെ വിവിധ പ്രവാസി സാഹിത്യസംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ചിരിയ്ക്കുന്ന ഈ സാഹിത്യശില്പശാല കേരളത്തിന്‌റെ ഭൗമാര്‍ത്തിയ്ക്കു വെളിയില്‍ അധിവസിക്കുന്ന മലയാളി എഴുത്തുകാരുടെ ഒരു സംഗമവേദിയായി മാറ്റുവാനാണ് അക്കാദമി ആഗ്രഹിക്കുന്നത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണനും ശില്പശാലയ്ക്ക് നേതൃത്വം  നല്‍കുന്നതായിരിയ്ക്കും ക്രിസ്തുമസ്-പുതുവല്‍സരാവധിയ്ക്ക് കേരളത്തില്‍ പോകുമ്പോള്‍ പദ്ധതിയിടുന്ന സാഹിത്യസ്‌നേഹികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നറിയിക്കുന്നു.

ശില്പശാലയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680020 എന്ന വിലാസത്തില്‍ നവംബര്‍ 15 ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുക.

ഈമെയില്‍- keralasahithyaakadami@gmail.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജന്‍ ആനിത്തോട്ടം(ലാന പ്രസിഡന്റ്) 847-322-1181, ജോസ് ഓച്ചാലില്‍(ലാന സെക്രട്ടറി)-469-368-5642
കേരള സാഹിത്യ അക്കാദമി പ്രവാസി സാഹിത്യശില്പശാല സംഘടിപ്പിക്കുന്നു
Join WhatsApp News
സംശയം 2014-10-28 07:53:33
കേരളത്തിനു വെളിയിൽ താമസിച്ചു സാഹിത്യകൊലപാതകത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉള്ക്കാഴ്ച ഉണ്ടാക്കി കൊടുക്കാനുള്ള ഒരു കളരിയല്ലേ ഇതെന്ന് സംശയിക്കുന്നു.
വിദ്യാധരൻ 2014-10-28 08:09:00
നിങ്ങൾ നടത്തുന്ന ശില്പ്പ ശാലയിൽ തീര്ച്ചയായും അക്ബർ കട്ടിക്കൽ എന്ന ,മുഖം നോക്കാതെ സംസാരിക്കുന്ന' എഴുത്തുകാരൻ ഉണ്ടായിരിക്കും എന്ന് കരുതുന്നു. ഇവിടെ പ്രവാസ മലയാള സാഹിത്യത്തിന്റെ മഹത്വത്തെക്കുറിച്ച് നീണ്ട ലേഖനങ്ങൾ എഴുതി മൂക്ക് വിറപ്പിക്കുന്ന ചില എഴുത്തുകാർ അതിൽ പങ്കെടുക്കുകയും അദ്ദേഹവുമായി ഒരു മുഖാമുഖ സംവാദത്തിൽ എര്പ്പെടുംമെന്നു കരുതുന്നു. അതുപോലെ പ്രവാസം enn വാക്ക്മാറ്റി ലോകമെമ്പാടുമുള്ള മലയാള സാഹിത്യ തത്പരർക്കുവേണ്ടി സാഹിത്യ ശില്പ്പശാല നടത്തുന്നു എന്ന് തിരുത്തുക. എന്തിനാ വടികൊടുത്ത് അടിവാങ്ങിക്കുന്നത്?
വായനക്കാരൻ(vaayanakkaaran) 2014-10-28 12:04:37
 ആറുമാസത്തിനുള്ളിൽ അടുത്ത ഡോസിന് തിരികെ വരണമെന്ന് ഡോ. അക്ബർ കക്കട്ടിൽ പറഞ്ഞുകാണണം.
വിദ്യാധരൻ 2014-10-28 16:45:40
അകബ്ർ കക്കട്ടിൽ ഒരു വ്യാജ വൈദ്യനാണെന്നാണ് പ്രവാസ സാഹിത്യ കോക്കസ്സ് വിശ്വസിക്കുന്നത്. അതുകൊണ്ട്. മരിച്ചുപോയ സാഹിത്യകാരനായ ഡോക്ടർ . സുകുമാർ അഴിക്കോടിന്റെ ചികിത്സയായിരിക്കും മിക്കവാറും. "അഹങ്കാരം മുഴുത്ത് എഴുതിക്കൂട്ടുന്ന അസംബന്ധങ്ങളെ ശ്വാശിതികരിക്കുന്ന (പ്രവാസ) സാഹിത്യത്തിന്റെ ചൊറിച്ചിൽ മാറ്റാൻ " സുകുമാർ അഴിക്കോടിന്റെ ചികൽസ മാത്രമേ ഫലിക്കുകയുള്ളു
Sudhir Panikkaveetil 2014-10-28 20:50:07
Marjorie Garber, a professor of English at Harvard and author of several books about Shakespeare and literary studies, draws from hundreds of years of history to prove that literature always seems to be at a crisis point — and it always recovers. Let us hope that will apply to USA Malayalam Literature.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക