Image

ചാടിക്കയറി വിവാഹം കഴിക്കില്ല: ദീപിക

Published on 28 October, 2014
ചാടിക്കയറി വിവാഹം കഴിക്കില്ല: ദീപിക
താന്‍ ചാടിക്കയറി വിവാഹം കഴിക്കില്ലെന്നും, അങ്ങനെയുള്ളവരുടെ ജീവിതം തകരുന്നതില്‍ ദുഖിക്കുന്നവരെ കണ്ടിട്ടുണ്ടെന്നും ബോളിവുഡ്‌ നടി ദീപിക പദുക്കോണ്‍ പറഞ്ഞു. ബാളിവുഡ്‌ നടനായ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാണെന്ന്‌ ഗോസിപ്പുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഉടന്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന്‌ പറഞ്ഞിരിക്കുകയാണ്‌ താരം.

രണ്‍ബീറുമായുള്ള കെമിസ്‌ട്രി നല്ലതാണെന്ന്‌ എല്ലാവരും പറയാറുണ്ടെങ്കിലും ഇതു വരെ തങ്ങള്‍ പ്രണയത്തിലാണെന്ന്‌ താരം സമ്മതിച്ചിട്ടില്ല. രണ്‍വീര്‍ തന്റെ ജീവിതത്തില്‍ ദീപികയ്‌ക്ക്‌ പ്രത്യേക സ്ഥാനമുണ്ടെന്ന്‌ പറഞ്ഞിരുന്നല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അങ്ങനെയാണെങ്കില്‍ രണ്‍ബീര്‍ അത്തരം കാര്യങ്ങള്‍ തന്നോടാണ്‌ പറയേണ്ടെതെന്നും അല്ലാതെ മാധ്യമങ്ങളോടല്ലെന്നും നടി പറഞ്ഞു.

രണ്‍ബീര്‍ വളരെ പ്രത്യേകതയുള്ള വ്യക്തിയാണ്‌. കഴിഞ്ഞ രണ്ട്‌ മൂന്ന്‌ വര്‍ഷമായി എനിക്ക്‌ അദ്ദേഹത്തെ അറിയാം. എല്ലാവരെയും ചിരിപ്പിക്കാനുള്ള കഴിവ്‌ രണബീറിനുണ്ട്‌. ഞങ്ങളെ എല്ലാവരും സംശയത്തോടെയാണ്‌ നിരീക്ഷിക്കുന്നതെന്നും ഇക്കാരണത്താല്‍ രണ്‍ബീറിനെ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കുറയുകയാണെന്നുമാണ്‌ ദീപികയുടെ വിഷമം.

2015ഓടെ ദീപിക വിവാഹിതയാകുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താനിപ്പോള്‍ വിവാഹത്തെപ്പറ്റി ചിന്തിക്കുന്നേയില്ലെന്നാണ്‌ താരം പറയുന്നത്‌.
ചാടിക്കയറി വിവാഹം കഴിക്കില്ല: ദീപിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക