താന്‍ അമ്മയാണെന്നും വൈകാതെ താനൊരു കുഞ്ഞിനാല്‍ അനുഗൃഹീതയാകുമെന്നും നടി അമലാ പോള്‍
ഫെയ്‌സ്‌ബുക്കിലൂടെ അറിയിച്ചു. അമലയുടെ ജന്മദിനമായ ഒക്ടോബര്‍ 26ന് താരം തന്നെ
ഫെയ്‌സ്‌ബുക്കിലിട്ടൊരു പോസ്‌റ്റിലാണ് ഇക്കാര്യം.
ഒരു പെണ്ണെന്ന നിലയില്‍
എനിക്ക് എന്റെ വിജയ് ഏറ്റവും വലിയ സമ്മാനം നല്‍കിയെന്നും ഒരിക്കലും അതു
സര്‍പ്രൈസ് അല്ലെന്നുമാണ് അമല പോസ്‌റ്റില്‍ പറയുന്നത്.
ഭര്‍ത്താവും
പ്രമുഖ തമിഴ് സംവിധായകനുമായ എ.എല്‍. വിജയിനൊപ്പം മക്കാവുവില്‍ സന്ദര്‍ശനത്തിലാണ്
താരമിപ്പോള്‍. വിവാഹം കഴിഞ്ഞുള്ള അമലയുടെ ആദ്യ ജന്മദിനമായിരുന്നു കഴിഞ്ഞത്. കഴിഞ്ഞ
ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
നടി ഇപ്പോള്‍ ജോഷി സംവിധാനം
ചെയ്യുന്ന ലൈല ഒ ലൈ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി
അഭിനയിച്ചുവരികയാണ് അമലാ പോള്‍ ഇപ്പോള്‍. മിലിയാണ് അമലയുടേതായി ഉടന്‍
പ്രദര്‍ശനത്തിനെത്തുന്ന ചിത്രം. രാജേഷ് പിള്ള സംവിധാനം ചെയ്‌ത് നിവിന്‍പോളി
നായകനായ ചിത്രമാണ് മിലി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല