Image

കൊല്‍ക്കത്ത തീപ്പിടിത്തം: ഡയറക്ടര്‍മാരെ കസ്റ്റഡിയില്‍ വിട്ടു

Published on 10 December, 2011
കൊല്‍ക്കത്ത തീപ്പിടിത്തം: ഡയറക്ടര്‍മാരെ കസ്റ്റഡിയില്‍ വിട്ടു
കൊല്‍ക്കത്ത: കഴിഞ്ഞദിവസം എ.എം.ആര്‍.ഐ. ആസ്പത്രിയിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ആറ് ആസ്പത്രി ഡയറക്ടര്‍മാരെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴ് ഡയറക്ടര്‍മാരില്‍ ആറുപേരാണ് കഴിഞ്ഞദിവസം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. ആലിപ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയില്‍ വിടാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.എം.ഷാനവാസ് ഖാന്‍ ആണ് ഉത്തരവിട്ടത്. കനത്ത സുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

കോടതി പരിസരത്ത് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയും അലംഭാവവും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരാക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവില്‍ പറയുന്നു. വ്യവസായികളായ ആര്‍.എസ്. ഗോയങ്ക, എസ്.കെ. ടോഡി, മനീഷ് ഗോയങ്ക, പ്രശാന്ത് ഗോയങ്ക, രവി ടോഡി, ദയാനന്ദ് അഗര്‍വാള്‍ എന്നിവരാണ് അറസ്റ്റിലായ ഡയറക്ടര്‍മാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക