Image

അജിത് സിംഗ് കേന്ദ്ര വ്യോമയാന മന്ത്രിയായേക്കും

Published on 10 December, 2011
അജിത് സിംഗ് കേന്ദ്ര വ്യോമയാന മന്ത്രിയായേക്കും
ന്യൂഡല്‍ഹി: രാഷ്ട്രീയ ലോക്ദള്‍(ആര്‍എല്‍ഡി) നേതാവ് അജിത് സിംഗ് കേന്ദ്രമന്ത്രിയായേക്കുമെന്നു 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. വ്യോമയാനവകുപ്പു ലഭിച്ചേക്കുമെന്നാണു സൂചന. നിലവില്‍ വയലാര്‍ രവിയാണു വ്യോമയാനഗതാഗതം കൈകാര്യം ചെയ്യുന്നത്.

ജാട്ട് നേതാവും മുന്‍ പ്രധാനമന്ത്രി ചരണ്‍ സിംഗിന്റെ മകനുമായ അജിത് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സത്യപ്രതിജ്ഞ അടുത്തയാഴ്ച നടന്നേക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച തുടരുകയാണ്.

യുപിയില്‍ രാഷ്ട്രീയ ലോക്ദളുമായുളള കോണ്‍ഗ്രസിന്റെ സഖ്യനീക്കത്തിന്റെ ഭാഗമാണ് അജിത് സിംഗിന്റെ കേന്ദ്രമന്ത്രിസ്ഥാനമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക