Image

സോപ്പിനുള്ളില്‍ ഇലക്‌ട്രോണിക്‌ ചിപ്പ്‌: സര്‍വ്വെ പോലീസ്‌ തടഞ്ഞു

Published on 10 December, 2011
സോപ്പിനുള്ളില്‍ ഇലക്‌ട്രോണിക്‌ ചിപ്പ്‌: സര്‍വ്വെ പോലീസ്‌ തടഞ്ഞു
തിരുവനന്തപുരം: ബീമാപള്ളിയില്‍ സോപ്പിനുള്ളില്‍ ഇലക്ട്രോണിക്‌ ചിപ്പ്‌ വച്ച്‌ നടത്തിയ സര്‍വ്വേ പോലീസ്‌ തടഞ്ഞു. ഒരു രാജ്യാന്തര കമ്പനിയാണ്‌ സോപ്പിനുള്ളിലും മഗ്ഗിനുള്ളിലും ഇലക്ട്രോണിക്‌ ചിപ്പ്‌ വച്ച്‌ സര്‍വ്വേ നടത്തിയത്‌. തീരദേശ പ്രദേശത്ത്‌ ഇത്തരമൊരു സര്‍വ്വേ നടത്തുന്നതിന്‌ ഇവര്‍ ആരോഗ്യവകുപ്പിന്റേയോ പൊലീസിന്റേയൊ അനുമതി വാങ്ങിയിരുന്നില്ലെന്ന്‌ അധികൃതര്‍ വെളിപ്പെടുത്തി.

തിരുവനന്തപുരംബീമാപള്ളിയിലെ 15 വീടുകളും വലിയതുറയിലെ 15 വീടുകളും ഉള്‍പ്പെടെ 30 വീടുകളില്‍ മാത്രമേ സര്‍വ്വേ നടത്തിയിട്ടുള്ളൂ എന്നാണ്‌ കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്‌. ഇതിനായി ജനങ്ങളില്‍ നിന്ന്‌ സമ്മത പത്രം വാങ്ങിയിരുന്നുവെന്നും സര്‍വ്വേ നടത്തുന്നതില്‍ നാട്ടുകാര്‍ക്ക്‌ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സോപ്പിനുള്ളില്‍ ഇലക്ട്രോണിക്‌ ചിപ്പ്‌ വച്ച്‌ സര്‍വ്വേ നടത്തുന്നതില്‍ തങ്ങള്‍ക്ക്‌ ദുരൂഹത തോന്നിയിരുന്നുവെന്ന്‌ നാട്ടുകാര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക