Image

ആന്റണി കളത്തികാട്ടില്‍ ജര്‍മനിയില്‍ നിര്യാതനായി

ജോസ്‌ കുമ്പിളുവേലില്‍ Published on 10 December, 2011
ആന്റണി കളത്തികാട്ടില്‍ ജര്‍മനിയില്‍ നിര്യാതനായി
കൊളോണ്‍: കൊളോണ്‍ വെസ്‌ലിംഗില്‍ താമസിക്കുന്ന കോട്ടയം പള്ളിക്കത്തോട്‌ സ്വദേശിയും കൊളോണിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആന്റണി കളത്തികാട്ടില്‍ (തങ്കച്ചന്‍, 65) വെള്ളിയാഴ്‌ച രാവിലെ 10.30 ന്‌ നിര്യാതനായി. സംസ്‌കാരം പിന്നീട്‌ സ്വദേശത്ത്‌ നടക്കും.

ഭാര്യ തെയ്യാമ്മ(അന്നമ്മ) കാവാലം കണ്ണാടി പള്ളിത്താനം കുടുംബാഗം. പ്രിന്‍സ്‌, പ്രിന്റോ, പ്രിയ എന്നിവര്‍ മക്കളാണ്‌.

ബര്‍ലിനില്‍ അമേരിക്കന്‍ എംബസിയിലെ ഉദ്യോഗസ്ഥനായ ആന്റണി കൊളോണില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പ്രശസ്‌തമായ കസ്‌തൂരി ശിലങ്കൈഒളി ഡാന്‍സ്‌ സ്‌കൂളിന്റെ സ്ഥാപകനും ഡയറക്‌ടറുമാണ്‌.

പരേതന്റെ ആത്‌മശാന്തിയ്‌ക്കായുള്ള ദിവ്യബലി ഡിസംബര്‍ 11 ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 2 മണിയ്‌ക്ക്‌ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്‌ഫ്രൗവന്‍ ദേവാലയത്തില്‍ (ആഡാം സ്‌ട്രാസെ 18) നടക്കും.
ആന്റണി കളത്തികാട്ടില്‍ ജര്‍മനിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക