Image

ചെറുകവിതകള്‍ (സോയ നായര്‍)

Published on 30 October, 2014
ചെറുകവിതകള്‍ (സോയ നായര്‍)
സ്വപ്‌നം

ഇരുട്ടിനോട്‌ ഇണ ചേരും
ഉറക്കത്തിനൊരു
മേന്‍പൊടി !!!

മുത്തശ്ശി

ചുക്കിചുളിഞ്ഞ
കരങ്ങളിലെ
വാല്‍സല്യം!!

ആപ്പിള്‍

ആദവും ഹവ്വയും
ഗുരുത്വാകര്‍ഷണം
ടെക്‌നോളജി
ബഹിരാകാശയാനം !!

സ്ഥാനാര്‍ത്ഥി

കൈമുദ്ര കടം വാങ്ങാന്‍
സമയോചിതം
കടന്നു വരും പൗരന്‍!!

വൃദ്ധസദനം

കടമകളുടെ
കടമെടുത്ത
സമ്മാനം!!

ബ്ലുടൂത്ത്‌.

32 അകത്തും
മുപ്പത്തിമൂന്നാമന്‍
ചെവിയിലും !!
ചെറുകവിതകള്‍ (സോയ നായര്‍)
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-10-30 14:16:47
ഇവയെ ഹൈക്കു എന്ന് വിളിക്കാത്തതിന് ആദ്യമേ സോയക്ക് നന്ദി പറയട്ടെ. ഹൈക്കുവിന്റെ ആത്മാവില്ലാത്ത ധാരാളം മുക്കാലികൾ ജനിക്കുന്നുണ്ട്. ‘കവിത’ എന്ന് പേരിട്ടാൽ, ചെറുതായാലും വലുതായാലും, അതിൽ കവിത ഉണ്ടായിരികണം, അത്ര തന്നെ. അതിൽ ശ്രദ്ധിക്കുക. ആശംസകൾ.
സംശയം 2014-10-30 19:25:03
ഇരുകാലികൾ എഴുതുന്നത്‌ എങ്ങനെ മുക്കാലിയാകും വായനക്കാരാ?
വിദ്യാധരൻ 2014-10-30 20:30:18
ഹൈക്കു! എന്റെ ജീവിത ഹേമന്തത്തിൽ ഉദിച്ചുയർന്ന വസന്തമേ. നീ ജനിച്ചതും വളർന്നതും പുഷിപ്പിച്ചതും അങ്ങ് ജപ്പാനിൽ ആണെങ്കിലും നിന്നെ വേളി ചെയ്യുത് മലയാളക്കരയിലേക്ക് കൊണ്ടുവരുവാൻ പലരും ശ്രമിക്കുന്നുണ്ട്. ആ ചെറിയാൻ കെ ചെറിയാൻ, പ്രായം ഇത്ര ആയെങ്കിലും നിന്നോടുള്ള ഭ്രമം ഇതുവരെ വിട്ടിട്ടില്ല. ജാപ്പാൻ കാരുടെ വാർദ്ധക്ക്യത്തെ മാറ്റി ചെറുപ്പമാക്കാൻ അവിടെയുള്ള വൃദ്ധന്മാർ യുവതികളെ വിവാഹം കഴിക്കുമെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അവെരെക്കാളും നീ എത്രയോ സുന്ദരിയാണ് നീ. നിന്റെ മുഗ്ദ്ധമായ കപോലങ്ങൾ, നിന്റെ കടെഞ്ഞെടുത്ത ഉടൽ, കൊലുസുകൾ അണിഞ്ഞ മൃദുലമായ നിന്റെ ചരണങ്ങൾ! കൃശമായ നിന്റെ നിതംബവും താളലയങ്ങൾ ചേർന്ന നിന്റെ നടത്തം ആരെയാണ് ഉന്മാതിയാക്കാത്തത്. പക്ഷെ നിന്നെ ആർക്കും വിട്ടുകൊടുക്കില്ലാ എന്ന പിടിവാശിയിലാണ് വായനക്കാരാൻ. അമ്മിണി കവിതയായാലും, ഹവ്വാ കവിതയായാലും, ചെറു കവിതയായാലും അങ്ങേർക്കു പ്രശ്നമില്ല. ഇദ്ദേഹത്തിന്റെ ഈ രോഗം മനസ്സിലാക്കിയായിരിക്കും സോയാ നായർ അതിനു ചെറുകവിത എന്ന് പേരിട്ടത്. പക്ഷേ വായനക്കാനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഭയം അതൊന്നും മാത്രമാണ് ഈ അഭിപ്രായത്തിന്റെ മുന്നിൽ 'നിങ്ങൾ നിങ്ങളുടെ കവിതയെ ഹൈക്കു എന്ന് വിളിച്ചില്ലല്ലോ അതിനു നന്ദി " എന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നത്. ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നോതൊക്കെ അവെനെന്നെന്നു തോന്നും എന്ന് പറഞ്ഞതുപോലെ ആരെങ്കിലും മൂന്നു വരിയിൽ കവിത എഴുതിയാൽ ഇയ്യാൾ ഭയപ്പെടുന്നു, ജനം തന്റെ ഇഷ്ടപ്പെട്ടു പേരായാ ഹൈക്കു എന്ന് വിളിക്കുമോ എന്ന്? ഏതോ ആകുല രോഗിയെപ്പോലെ മുൻവിധിയോടെ അഭിപ്രായങ്ങൾ എഴുതി വിടുന്നു. എന്തായാലും ഞാൻ നിങ്ങളുടെ ഈ ചെറു കവിതയെ കൈരളിയുടെ ഹൈക്ക് എന്ന് വിളിക്കുന്നു. വായനക്കാരന് ഭ്രാന്തു പിടിക്കും എന്ന് എനിക്കറിയാം പിടിക്കട്ടെ. അങ്ങനെ അയാൾ വട്ടു പിടിച്ചു ഓടി മറയട്ടെ. അതാണ്‌ ഞാൻ ആഗ്രഹിക്കുന്നത്. ഇത് ആഗോളവത്കരണത്തിന്റെ കാലമാണ്. പഴയകാലത്തെ സ്ത്രീകളെപ്പോലെ നീ ചില തമ്പുരാക്കന്മാരുടെ വെപ്പാട്ടിയായി കഴിയണ്ടതല്ല . നിനക്കായി ഞങളുടെ ഹൃദയ കവാടങ്ങൾ തുറന്നിട്ടിരിക്കുകയാണ്. വരൂ ഹൈക്കു വരൂ. ഈ ചന്ദ്രികാചർച്ചിതമായ സായാനം നമ്മൾക്ക് ചെറു ചെറു ഹൈക്കു ചൊല്ലി തിമിർക്കാം. വായനക്കാരാൻ വായിച്ചു വായിച്ചു മയക്കത്തിൽ വീഴുമ്പോൾ നമ്മൾക്ക് നൃത്തം ചെയ്യാം " നീ മധു പകരു മലർ ചൊരിയൂ അനുരാഗ പൗർണ്ണമിയെ ..." "പ്രത്യാശയുടെ കിരണം, കൊള്ളിമീനെപ്പോലെ നീലാകാശത്തിൽ " "കുറയ്ക്കാനും കൂട്ടാനുമില്ലാത്ത ഒരു പൂർണ്ണ ചന്ദ്രനെപ്പോലെ നമ്മളുടെ പ്രണയം പൂർണ്ണമാണ് " ഹൈക്കു വായനക്കാരന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങരുത്. എന്റെ ഹൃദയ ശ്രീകോവിൽ നിനക്കായി തുറന്നിട്ടിരിക്കുന്നു
നാരദർ 2014-10-31 07:01:12
ഞാന് നൂറു ശതമാനവും വിദ്യാധരന്റെകൂടെയാണ്. സോമാനായരുടെ ചെറുകവിതയ്ക്ക് ഹൈക്കുവിന്റെ സൗന്ദര്യവും വടിവുമുണ്ട് പക്ഷെ അവർ എന്തുകൊണ്ട് അതിനെ ചെറു കവിത എന്ന് പേര് ചൊല്ലി വിളിച്ചു? കാരണം വായനക്കാരനാണ്. അദ്ദേഹത്തിൻറെ തലയിൽ ഒരു ഒഴിയാബാധപോലെ ഹൈക്കുവിനെക്കുറിച്ചുള്ള ജ്വരം പിടികൂടിയിരുക്കുകയാണ്. ഭാഷയുടെ ദേവി സരസ്വതിയാണെന്ന് വച്ച് മറ്റാരെയും സരസ്വതി എന്ന് വിളിച്ചുകൂടാ എന്ന് എവിടെങ്കിലും നിയമം ഉണ്ടോ? കത്തോലിക്കരുടെ (കൊല്ലം തെല്മേടെയല്ല) വാഴ്ത്തപെട്ടവൾ മേരിയാനെന്നു വച്ച് ആരേം മേരി എന്ന് വിളിച്ചുകൂടാ എന്ന് നിയമം ഉണ്ടോ? അപ്പോൾ ഒരാളുടെ താത്പര്യം വളെരെ തന്ത്രപൂർവ്വം മറ്റുള്ളവരുടെ തലയിൽ കയറ്റി, അയ്യാളുടെ ഇംഗിത പ്രകാരം ചെയ്യിപ്പിക്കുന്നതു ഒരു വക മസ്തിഷ്ക്ക ഷാളനവും അതോടൊപ്പം മറ്റുള്ളവരിൽ ഭയം ജനിപ്പിക്കലും ആണ്. അദ്ദേഹം പറയുന്നത് ഹൈക്കുവിന്റെ ആത്മാവിനെ മലയാളത്തിലേക്ക് ആവാഹിക്കാൻ പറ്റില്ലെന്നാണ്‌. ഇതൊരു അടിസ്ഥാനം ഇല്ലാത്തതും ദുർബലവുമായ വാദമാണ്. ഇത്തരം ചിന്ത അടിച്ചേൽപ്പിക്കാനുള്ള കരുതികൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് അദ്ദേഹത്തിൻറെ ഓരോ അഭിപ്രായത്തിലും കാണാൻ കഴിയുന്നത്‌. ചെറു കവിതയെ അഭിനന്ദിക്കാതെ ' സോമാ നായർ ചെറു കവിതയെ ഹൈക്കു എന്ന് വിളിച്ചില്ല എന്നതാണ് അദ്ദേഹത്തിനു സന്തോഷം നല്കിയത്. എന്നാൽ നമ്മൾക്ക് അതിനെ മൈക്കു എന്ന് വിളിക്കാം. മലയാളവും ജപ്പാനും കൂടി ചേർത്തു മൈക്കു. അല്ലെങ്കിൽ മയക്കൂ എന്ന് വിളിക്കാം. ആ സിനിമാ ഗാനം പോലെ " ചിരിച്ചെന്ന മയക്കിയ മിടുക്കി പെണ്ണെ ചതിക്കല്ലേ അവസാനം ഒരു കയറിൽ...' ഞാൻ പറയാനുള്ളത് പറഞ്ഞു ഇനി എല്ലാം വായനക്കാരുടെ ഇഷ്ടം!
വെടിക്കെട്ടു മത്തായി 2014-10-31 17:59:26
നാരദരുടെ 'സമാശ 'കേട്ടു  ഞങ്ങളു ചിരിച്ചു... മതിയോ?
p.k.divakaran 2014-11-01 07:52:30
very good, here and there feels a madhavikkutti touch. keep it up
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക