Image

പ്രിയ ദര്‍ശിനി (കവിത: രാജു ജോയ്‌, ന്യൂജേഴ്‌സി)

Published on 30 October, 2014
പ്രിയ ദര്‍ശിനി (കവിത: രാജു ജോയ്‌, ന്യൂജേഴ്‌സി)
പൊഴിയുമിയശ്രുകണങ്ങളില്‍പോലുംനിന്‍
മുഖ കാന്തിയേഴുനിറങ്ങളില്‍പകരുന്നു
പൊലിഞ്ഞു പോയോരുതാരമേനീയേതു
സൗരയുഥത്തിനുമാറ്റുകൂട്ടീടുന്നു

ഇവിടെ ഇനിയും വിടരുന്ന പൂക്കളില്‍
നിന്നുടെ ആത്മാവല്ലയോ ചിരി തൂകി
ഇവിടെ ഉണരുമരുണനില്‍ നിന്‍ ശോഭ
യുഗങ്ങളായ്‌ ഞങ്ങളെ നേര്‍വഴി കാട്ടിടും

സപ്‌ത സ്വരങ്ങളില്‍ ശ്രവിക്കും നിന്‍ ശബ്ദം
കല്‌പനാരാമത്തില്‍ തളിര്‍ക്കും നീലതകളായ്‌
അത്യുന്നതങ്ങളില്‍ ആകാശ സീമയില്‍
ശോണിമയായ്‌ തീരും ചക്രവാളങ്ങളില്‍

രാത്രിയില്‍ ചന്ദ്രനായ്‌ പകലിലരുണനായ്‌
നീയിന്നു ഞങ്ങളെ ദൂരത്തു കാണുന്നു
നിന്‍ പ്രഭാവലയങ്ങള്‍ ഞങ്ങളില്‍ വീശി നീ
എങ്ങും മറയെല്ലേ എന്‍ പ്രിയദര്‍ശിനി

ശാന്തിതന്‍സന്തേശവാഹിയായ്‌ പാരില്‍ നീ
ശാന്തതകാണുവാനെത്രയോ കൊതിച്ചുപോയ്‌
ശാന്തിവനത്തില്‍നീ ശാന്തമായുറങ്ങുമ്പോള്‍
ശാന്തതയില്ലാത്‌ ഞങ്ങള്‍ ഉഴലുന്നു

എവിടെ പൗര്‍ണമിതീര്‍ക്കുവാന്‍ പോയിനീ
ഇവിടെയിനിയുംഅമാവാസി തന്നയോ
ആഴ്‌ചകള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ നോക്കിയി
ഭാരതമക്കള്‍ വിലപിക്കും നിശ്ചയം!
പ്രിയ ദര്‍ശിനി (കവിത: രാജു ജോയ്‌, ന്യൂജേഴ്‌സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക