Image

`മലയാളീ മഹോത്സവം മാഗ്‌ കാര്‌ണിവല്‍ നവംബര്‍ ഒന്നിന്‌ ശനിയാഴ്‌ച

ഏബ്രഹാം ഈപ്പന്‍ Published on 30 October, 2014
`മലയാളീ മഹോത്സവം മാഗ്‌ കാര്‌ണിവല്‍ നവംബര്‍ ഒന്നിന്‌ ശനിയാഴ്‌ച
ഹൂസ്റ്റണ്‍:മലയാളീ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ കാര്‍ണിവല്‍ നവംബര്‍ ഒന്ന്‌ ശനിയാഴ്‌ച വൈകുന്നേരം 4 മുതല്‍ 11 വരെ അസ്സോസ്സിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln, Stafford, Texas 77477) വച്ച്‌ നടത്തപ്പെടുന്നതാണ്‌. മലയാളീ മഹോത്സവം എന്ന്‌ പേരിട്ടിരിക്കുന്ന ഈ ഉത്സവം ഒരു ആഘോഷമാക്കുവനുള്ള ഒരുക്കത്തിലാണ്‌ അസോസിയേഷന്‍ ഭാരവാഹികള്‍.

കുട്ടികള്‌ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാകായിക മത്സരങ്ങള്‍, ഗാനമേള,നടന്‍ വിഭവങ്ങളുടെ തട്ടുകട, ഷട്ടില്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം, വടംവലി മത്സരം,കുലുക്കി കുത്ത്‌, ബോംബെ ഓക്ഷന്‍,ചെണ്ടമേളം തുടങ്ങി വൈവിദ്ധ്യമാര്‌ന്നക പരിപാടികള്‍ ഈവര്‌ഷംു ക്രമീകരിച്ചിട്ടുണ്ട്‌.

പരിപടികളിലും മത്സരങ്ങളിലും പങ്കെടുക്കാനും, ബിസിനസ്‌ ബൂത്തുകള്‍ സ്ഥാപിക്കാനും താല്‌പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌.

സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്ന ഈ പരിപാടികളിലേക്ക്‌ എല്ലാ മലയാളികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.അസോസിയേഷന്‍ പ്രസിഡന്‌ട്‌ മൈസൂര്‍ തമ്പി, സെക്രട്ടറി സുരേന്ദ്രന്‍ കോരന്‍, ട്രഷറര്‍ കെന്നഡി ജോസഫ്‌ എന്നിവര്‍ അറിയിച്ചതാണിത്‌.
`മലയാളീ മഹോത്സവം മാഗ്‌ കാര്‌ണിവല്‍ നവംബര്‍ ഒന്നിന്‌ ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക