Image

വെടിയേറ്റു മരിച്ച റീനാ അജിത് കോശിയുടെ പൊതുദര്‍ശനം നവം.2ന്, സംസ്‌ക്കാരം നവം.3 തിങ്കളാഴ്ച

പി.പി.ചെറിയാന്‍ Published on 30 October, 2014
വെടിയേറ്റു മരിച്ച റീനാ അജിത് കോശിയുടെ പൊതുദര്‍ശനം നവം.2ന്, സംസ്‌ക്കാരം നവം.3 തിങ്കളാഴ്ച
ഹൂസ്റ്റണ്‍ : സഹപ്രവര്‍ത്തകനായ മലയാളിയുടെ വെടിയേറ്റ് മരിച്ച ഹൂസ്റ്റണ്‍ ബെന്‍ ടോബ്‌ ആശുപത്രി ഫാര്‍മസിസ്റ്റ് റീന അജിത് കോശിയുടെ(42) സംസ്‌ക്കാരം നവം.3 തിങ്കളാഴ്ച ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ നടക്കും.

നവംബര്‍ 2 ഞായറാഴ്ച വൈകീട്ട് 5 മുതല്‍ 9വരെ മൃതദേഹം ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ  ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

നവംബര്‍ 3 തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം മൃതദേഹം ഹൂസ്റ്റണ്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.
ഒക്‌ടോ. 22നാണ് റീന ജോലിസ്ഥലത്ത് വെച്ചു വെടിയേറ്റ് മരിച്ചത്.

പത്തുവര്‍ഷമായി ഇതേ ഫാര്‍മസിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു റീന.
കടലഴികത്ത് കെ.ഫിലിപ്പിന്റെയും, റെയ്ച്ചലിന്റേയും മകളാണ് മരിച്ച റീന. മാവേലിക്കര തഴക്കര മംഗലത്ത് കൊണക്കാട്ട് എബനെസറില്‍ എബ്രഹാം കോശിയുടെയും, അക്കാമ്മയുടെയും മകന്‍ അജിത്താണ് ഭര്‍ത്താവ്. ആജ്ജലി, ആന്ധ്രൂ എന്നിവര്‍ മക്കളാണ്. ഇമ്മാനുവേല്‍ മാര്‍ത്തോമാ (ഹൂസ്റ്റണ്‍) അംഗമാണ്.

മുംബൈയിലെ സി.യു.ഷാ കോളേജ് ഓഫ് ഫാര്‍മസിയില്‍ നിന്നും ബിരുദവും, മുംബൈ സര്‍വകലാശാലയില്‍ നിന്നും മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്റ്റേഴ്‌സും നേടിയതിനുശേഷം മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയില്‍  പ്രോജക്ട് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. പത്തു വര്‍ഷം മുമ്പ് വിവാഹത്തിനുശേഷമാണ് അമേരിക്കയില്‍ എത്തിയത്.
വെടിയേറ്റു മരിച്ച റീനാ അജിത് കോശിയുടെ പൊതുദര്‍ശനം നവം.2ന്, സംസ്‌ക്കാരം നവം.3 തിങ്കളാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക