Image

അഴീക്കോട്‌ ലാലിനെതിരേ നല്‍കിയ മാനനഷ്ടക്കേസ്‌ ഒത്തുതീര്‍ന്നു

Published on 10 December, 2011
അഴീക്കോട്‌ ലാലിനെതിരേ നല്‍കിയ മാനനഷ്ടക്കേസ്‌ ഒത്തുതീര്‍ന്നു
കൊച്ചി: പ്രശസ്‌തനടന്‍ മോഹന്‍ലാലിനെതിരേ സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട്‌ നല്‍കിയ മാനനഷ്ടക്കേസ്‌ കേസ്‌ ഒത്തുതീര്‍ന്നു. അഴീക്കോടിന്‌ മതിഭ്രമം ബാധിച്ചുവെന്ന മോഹന്‍ലാലിന്റെ പ്രസ്‌താവനയാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. തിലകന്‍ സിനിമാ സംഘടനയായ അമ്മയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്‌ വാദപ്രതിവാദമുണ്ടായത്‌. ലാലിന്റെ പ്രസ്‌താവന തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി ആരോപിച്ചാണ്‌ അഴീക്കോട്‌ പരാതി നല്‍കിയത്‌. കേസ്‌ ഒത്തുതീര്‍ന്നതായി ഇരുഭാഗത്തെയും അഭിഭാഷകര്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക