Image

ഞായറാഴ്ച 84മത് സാഹിത്യ സല്ലാപത്തില്‍ 'മലയാളം മിഷന്‍' – ചര്‍ച്ച

പി.പി.ചെറിയാന്‍ Published on 30 October, 2014
ഞായറാഴ്ച  84മത് സാഹിത്യ സല്ലാപത്തില്‍  'മലയാളം മിഷന്‍' – ചര്‍ച്ച
താമ്പാ: നവംബര്‍ രണ്ടാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന എണ്‍പത്തിനാലാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ 'മലയാളം മിഷന്‍' എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതാണ്. മലയാളം മിഷന്റെ സംസ്ഥാനതല മുഖ്യാദ്ധ്യാപകനായ ബിനു കെ. സാമും മലയാളം മിഷന്‍ രജിസ്ട്രാറായ കെ. സുധാകരന്‍ പിള്ളയുമാണ്  പ്രസ്തുത വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. മലയാളം സര്‍വ്വകലാശാലാ വൈസ്ചാന്‌സിലറും പ്രമുഖ കവിയുമായ ഡോ: കെ. ജയകുമാര്‍ ഐ. എ. എസ്. ആണ് കേരളപ്പിറവി സന്ദേശം നല്‍കുന്നത്.  മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീര്‍ എക്‌സ് എം. പി., 'അന്തര്‍ദ്ദേശിയ മലയാള പഠനകേന്ദ്ര'ത്തിന്റെ (ഐ.എം.ഐ.) അദ്ധ്യക്ഷന്‍ മനോഹര്‍ തോമസ് എന്നിവരും സല്ലാപത്തില്‍ പങ്കെടുത്തു  സംസാരിക്കുന്നതാണ്. കേരള സര്‍ക്കാരിലെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മലയാളം മിഷന്‍' 'അന്തര്‍ദ്ദേശിയ മലയാള പഠനകേന്ദ്രം' (ഐ.എം.ഐ.) ഇവയെ സംബന്ധിച്ചും ഇവയുടെ  പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിച്ച എണ്‍പത്തിമൂന്നാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പ്രസിദ്ധ യുവ കവി സെബാസ്റ്റ്യനാണ് 'അയ്യപ്പദര്‍ശനം' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്. ഒക്ടോബര്‍ മാസത്തില്‍ തന്നെയാണ് എ. അയ്യപ്പന്റെ ജനനവും മരണവും സംഭവിച്ചത്. പ്രസിദ്ധ ചിത്രകാരനായ ശിവശങ്കരന്‍ അയ്യപ്പന്റെ കവിതകള്‍ ഗസല്‍ രൂപത്തില്‍ അവതരിപ്പിച്ചു. അദ്ധ്യാപകനും സാഹിത്യകാരനുമായ പ്രൊഫ: കെ. വി. ബേബി എ. അയ്യപ്പന്റെ കവിതകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ചു.

 ചെറിയാന്‍ കെ. ചെറിയാന്‍, പ്രൊഫ. എം. ടി. ആന്റണി, മനോഹര്‍ തോമസ്, ഡോ. തെരേസാ ആന്റണി, ഡോ. ആനി കോശി, ഡോ. എന്‍. പി. ഷീല, ത്രേസ്യാമ്മ നാടാവള്ളില്‍, നിര്‍മ്മല തോമസ്, റീനി മമ്പലം, ഷീലാ ചെറു, ഡോ: ജോസഫ്  ഇ. തോമസ്,  ഡോ. രാജന്‍ മര്‍ക്കോസ്, ജോസ് പുല്ലാപ്പള്ളില്‍,  സന്തോഷ് പാലാ, സജി കരിമ്പന്നൂര്‍, മോന്‍സി കൊടുമണ്‍, ജേക്കബ് തോമസ്, മൈക്ക് മത്തായി, വര്‍ഗീസ് എബ്രഹാം സരസോട്ട, സിറിയക് സ്‌കറിയ, റജീസ് നെടുങ്ങാടപ്പള്ളി, ബിജു വെര്‍ജീനിയ, പി. വി. ചെറിയാന്‍, മാത്യു മൂലേച്ചേരില്‍, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍  സജീവമായി പങ്കെടുത്തു.

 അമേരിക്കയിലെ വിവിധ മലയാളി സംഘടനകള്‍ നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച കേരളപ്പിറവി ആഘോഷിക്കുന്നതിനാല്‍ രണ്ടാം തീയതി ഞായറാഴ്ചയായിരിക്കും 84മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്.

 എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും വൈകുന്നേരം  എട്ടു മുതല്‍ പത്തു  വരെ  (ഈസ്‌റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....


18572320476 കോഡ് 365923


ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും.jain@mundackal.com , internationalmalayalam@gmail.com   എന്ന ഇമെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 8133893395

Join us on Facebook  https://www.facebook.com/groups/142270399269590/

 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

ഞായറാഴ്ച  84മത് സാഹിത്യ സല്ലാപത്തില്‍  'മലയാളം മിഷന്‍' – ചര്‍ച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക