Image

ടെക്‌സസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക് മലയാളീ സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യന്മാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 31 October, 2014
ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍
ഡാലസ്:  ഡാലസില്‍  നടന്ന മൂന്നാമത്   ടെക്‌സാസ്  കപ്പ്  ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍  ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ് ചാമ്പ്യരായി. 

കഴിഞ്ഞ വര്‍ഷത്തെ വിജയികളായ എഫ്‌സിസിയെ (ഫുട്ട്‌ബോള്‍ ക്ലബ്  ഓഫ് കരോള്‍ട്ടന്‍, ടെക്‌സാസ്)  ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ന്യൂ യോര്‍ക്ക് പരാജയപ്പെടുത്തിയത്. 

ടെക്‌സാസിലെ പ്രമുഖ സോക്കര്‍ ടീമുകളായ ഡാലസ് ഡയനാമോസിനെയും, ഹ്യൂസ്റ്റണ്‍ സ്‌െ്രെടക്കേഴിസ്‌നേയും എഫ്‌സിസിയും  ന്യൂ യോര്‍ക്കും സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ് ഫൈനലില്‍ എത്തിയത്. സ്‌കോര്‍ യഥാക്രമം  10, 43.

മികച്ച കളിക്കാരനുള്ള എംവിപി  ട്രോഫി  ജോനാതന്‍ (ന്യൂ യോര്‍ക്ക് )  സ്വന്തമാക്കി .  ആറു ഗോള്‍ അടിച്ചു താരമായ   ജിമ്മി കല്ലറക്കല്‍ (ന്യൂ യോര്‍ക്ക് ) കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ട്രോഫി നേടി.   ഡിംപു ജോണ്‍ (മികച്ച ഡിഫന്‍ഡര്‍ ,എഫ്‌സിസി) ,  മൈക്കിള്‍   (മികച്ച ഗോള്‍  കീപ്പര്‍, ഡാലസ്   ഡയനാമോസ്) എന്നിവരും  മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത ട്രോഫികള്‍ സ്വന്തമാക്കി.  ആതിഥേയരായ എഫ്‌സിസിയുടെ പ്രോമിനെന്റ് കളിക്കാരനായി  ടിബി ഫിലിപ്പിനെ തിരഞ്ഞെടുത്തു.

വാശിയേറിയ  ഫൈനലില്‍  തുടക്കത്തില്‍ എഫ്‌സിസിയാണ്  മേധാവിത്വം പുലര്‍ത്തിയത്. പക്ഷെ താമസിയാതെ താളം വീണ്ടെടുത്ത  ന്യൂയോര്‍ക്ക്  ചാമ്പ്യന്മാരുടെ പ്രകടനം പുറത്തെടുത്തു.

അമേരിക്കയിലെ വിവിധ മലയാളി സോക്കര്‍ ക്ലുബുകളെ ഏകോപിപ്പിച്ചു കൊണ്ട് ടെക്‌സാസിലെ മലയാളി ക്ലബായ ഫുട്ട്‌ബോള്‍ ക്ലബ്  ഓഫ് കരോള്‍ട്ടന്‍  നടത്തിയ ടൂര്‍ണമെന്റ്  വിജയമായി.  സംഘാടക മികവും ശ്രദ്ധിക്കപ്പെട്ടു. ടൂര്‍ണമെന്റില്‍ ഡാലസ്, ഹ്യൂസ്റ്റന്‍, ഒക്ലഹോമ, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങലില്‍ നിന്നായി ഒന്‍പതു ടീമുകളാണ്.  ടീമുകളുടെ മികച്ച പ്രകടനവും ടൂര്‍ണമെന്റ് കായിക പ്രേമികളുടെ പിന്തുണയും ടൂര്‍ണമെന്റ്  വിജയമാക്കി.

ടൂര്‍ണമെന്റ്  സമാപനത്തില്‍ നടന്ന  ട്രോഫിദാനം നടന്നു.എഫ്‌സിസി പ്രസിഡന്റ് വര്‍ഗീസ് തോമസ് , സെക്രട്ടറി വിനോദ് ചാക്കോ, മറ്റു ഭാരവാഹികളായ പ്രദീപ് ഫിലിപ്പ് , ടിബി ഫിലിപ്പ്,ബിനോയ് മാളിയേല്‍, മനോജ് പൌലോസ്  സ്‌പോണ്‍സറുമാരായ ജോജോ കോട്ടക്കല്‍ ,  ഷിജു എബ്രഹാം  തുടങ്ങിയവര്‍  ചേര്‍ന്ന്  ട്രോഫി ദാനം നിര്‍വഹിച്ചു.

ജോജോ കോട്ടക്കല്‍  (ജോജോ കാര്‍ സര്‍വീസ് ) ടൂര്‍ണമെന്റ് ഗ്രാന്റ് സ്‌പോണ്‍സര്‍ ആയിരുന്നു.
ഷിജു എബ്രഹാം (സ്‌പെക്ട്രം ഫൈനാന്‍ഷ്യല്‍ ഗ്രൂപ്പ്), വിനോദ് ചാക്കോ (ബീം റിയാലിറ്റി ) , ഷിനു പുന്നൂസ് (എക്‌സ്പ്രസ്സ് കെയര്‍ ഫാര്‍മസി) , അന്‍വര്‍ അച്ചന്‍ കുഞ്ഞ്  (ടൊയോട്ട പ്ലാനോ) , സാബൂസ് ഇന്ത്യന്‍ മാര്‍ക്കറ്റ് & കേറ്ററിംഗ് എന്നിവരായിര്‍ന്നു മറ്റു സ്‌പോണ്‍സേഴ്‌സ് .

റിപ്പോര്‍ട്ട് : മാര്‍ട്ടിന്‍ വിലങ്ങോലില്‍
ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍ടെക്‌സസ്  ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ് : ന്യൂയോര്‍ക്ക്  മലയാളീ സ്‌പോര്‍ട്‌സ് ക്ലബ്   ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക