Image

മുല്ലപ്പെരിയാര്‍ ഡാമിലെ നിരീക്ഷണ സംവിധാനം വിപുലമാക്കും: മന്ത്രി

Published on 11 December, 2011
മുല്ലപ്പെരിയാര്‍ ഡാമിലെ നിരീക്ഷണ സംവിധാനം വിപുലമാക്കും: മന്ത്രി
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടസാധ്യത മുന്നില്‍ കണ്ട്‌ ഇവിടുത്തെ നിരീക്ഷണ സംവിധാനങ്ങള്‍ വിപുലമാക്കാന്‍ തീരുമാനിച്ചതായി വന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ അറിയിച്ചു. ഇതിന്റെ മുന്നോടിയായി അണക്കെട്ടും ജലനിരപ്പും സൂക്ഷ്‌മമായി നിരീക്ഷിക്കാനുള്ള പദ്ധതിക്ക്‌ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പുമായി ധാരണാപത്രം ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഒപ്പിടും.

കൂടാതെ ഡാമിന്റെ പരിസരത്ത്‌ ഹൈ വെലോസിറ്റി റേഡിയോ ഫ്രീക്വന്‍സി സ്‌റ്റേഷന്റെ പ്രവര്‍ത്തനം മുല്ലപ്പെരിയാറില്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന്‌ മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെയും പരിസരപ്രദേശത്തേയും ചെറിയ ചലനങ്ങള്‍പോലും നിരീക്ഷിക്കാന്‍ ഈ സംവിധാനത്തിന്‌ കഴിയും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വീഡിയോ ക്യാമറ സംവിധാനം സജ്ജമാക്കുകയാണ്‌ കേന്ദ്ര ശാസ്‌ത്രസാങ്കേതിക വകുപ്പുമായിട്ടുള്ള കരാര്‍കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഫലപ്രദമായ ഭൂഗര്‍ഭ സര്‍വേ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പ്രദേശത്ത്‌ അത്യന്താപേക്ഷിതമാണ്‌. മാത്രമല്ല, അതിനായി സ്ഥിരം സംവിധാനംകൂടി വേണ്ടിയിരിക്കുന്നു. സമീപപ്രദേശങ്ങളിലെ 18 വില്ലേജുകളിലായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക