Image

ഹൈബി ഈഡന്‍ ജനുവരി 30-ന്‌ വിവാഹിതനാകും

Published on 11 December, 2011
ഹൈബി ഈഡന്‍ ജനുവരി 30-ന്‌ വിവാഹിതനാകും
കൊച്ചി: അന്തരിച്ച മുന്‍ എം. പി. പരേതനായ ജോര്‍ജ്‌ ഈഡന്റെ പുത്രനും എം.എല്‍.എയുമായ ഹൈബി ഈഡന്‍ വിവാഹിതനാകുന്നു. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗുരുവായൂര്‍ സ്വദേശിനി അന്ന ലിന്റയാണ്‌ വധു. വിവാഹം ജനുവരി 30-ന്‌ കലൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ പള്ളിയില്‍നടക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണു ഹൈബി എറണാകുളത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. അന്ന സാഫ്‌റ്റ്‌വെയര്‍ എന്‍ജിനിയറായും ടിവി അവതാരകയായും എഫ്‌എം റേഡിയോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രണയവിവാഹമാണ്‌.
ഹൈബി ഈഡന്‍ ജനുവരി 30-ന്‌ വിവാഹിതനാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക