കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രയില്‍ നടന്നു വന്ന നഴ്‌സിംഗ് സമരത്തിന്
പരിഹാരമായി. വിദ്യാര്‍ഥികളെ അസഭ്യം പറഞ്ഞവര്‍ മാപ്പു പറയുക, സമരത്തിലേക്കു നയിച്ച
സാഹചര്യങ്ങളെക്കുറിച്ചു മാനേജ്‌മെന്റ് രക്ഷിതാക്കളോടു വിശദീകരിക്കുക, ഇടയ്‌ക്കിടെ
രക്ഷിതാക്കളുടെ യോഗം ചേരുക എന്നീ ആവശ്യങ്ങള്‍ ആശുപത്രി അധികൃതര്‍ അംഗീകരിച്ചതിനെ
തുടര്‍ന്നാണ് പരിഹാരമുണ്ടായത്.
ചര്‍ച്ചയില്‍ നഴ്‌സിംഗ് അസോസിയേഷന്‍
ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു.ശമ്പള പരിഷ്‌ക്കരണം
നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മൂന്നു ദിവസമായി
നടത്തിവന്ന സമരം വ്യാഴാഴ്‌ചയോടെ അവസാനിച്ചിരുന്നു. എന്നാല്‍ നഴ്‌സിങ്
വിദ്യാര്‍ഥികളെ അധികൃതര്‍ ആക്ഷേപിച്ചുവെന്നാരോപിച്ചു വെള്ളിയാഴ്‌ച വീണ്ടും
പ്രശ്‌നമുണ്ടാവുകയായിരുന്നു.